ചെമ്പരത്തി സീരിയലിലെ അനിയൻകുഞ്ഞ്, കുടുംബശ്രീ ശാരദ'യിലെ കുസൃതി വിടാത്ത നായകൻ വിഷ്ണു. അങ്ങനെ സീരിയലിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കുറുമ്പുളള നടനാണ് പ്രബിൻ.
നേരിൽ കണ്ടപ്പോൾ ആദ്യം ചോദിച്ചതും ആ ചോദ്യം തന്നെ, എവിടുന്നു കിട്ടി ഇത് കുറുമ്പ് ? കണ്ണിറുക്കി ചിരിച്ച് ഉടൻ വന്നു മറുപടി, “എപ്പോഴും സീരിയസ്സായി മസിലു പിടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ അൽപം കുറുമ്പൊക്കെ കാണിച്ചു ബാക്കിയുള്ളവരെ സന്തോഷിപ്പിക്കുന്നത്. ഒറ്റ മോൻ ആയതിന്റെയാകും എന്നൊക്കെ പലരും പറയും, പക്ഷേ, അങ്ങനെയല്ല കേട്ടോ...
ബാക്കി പറഞ്ഞതു പ്രബിന്റെ ഭാര്യ സ്വാതിയാണ്. “സീരിയലിൽ ഉത്തരവാദിത്തമില്ലാത്ത ആളാണെങ്കിലും റിയൽ ലൈഫിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുന്നയാളാണു പ്രബിൻ. ഞങ്ങൾക്കു രണ്ടുപേർക്കും ജോലിയുണ്ട്. എന്നേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത് പ്രബിനാണ്. എങ്കിൽ പോലും എല്ലാ കാര്യവും ഓർത്തുവച്ച് നിറവേറ്റും. ''തൃശൂരിലെ വീട്ടിലിരുന്നു പ്രബിൻ സംസാരിക്കുമ്പോൾ സ്വപ്നങ്ങളും ചിരിയും നിറച്ചു ഭാര്യ സ്വാതിയും അമ്മ ശോഭകുമാരിയും അമ്മൂമ്മ മാധവിയമ്മയും ഒപ്പമിരുന്നു.
അഭിനയ മോഹം കുട്ടിക്കാലം മുതലുണ്ടോ ?
എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. പിന്നെ, അമ്മയും അമ്മൂമ്മയും ഞാനും അമ്മയ്ക്കു കോടതിയിലാണു ജോലി. വീട്ടിലെപ്പോ ഴും ഞാനും അമ്മൂമ്മയും മാത്രമേ കാണൂ.
ദൂരദർശൻ കാലമല്ലേ, ഞായറാഴ്ച ദിവസം കാത്തിരുന്നു ഹിന്ദി, മലയാളം സിനിമകളൊക്കെ കണ്ട ഇപ്പോഴും ഓർമയുണ്ട്. അമ്മൂമ്മ സിനിമാ പ്രേമിയാണ്. നാട്ടിൽ ശ്രീജ എന്നൊരു സി ക്ലാസ് തിയറ്ററുണ്ട്. ഞാനും അമ്മൂമ്മയും കൂടി അവിടെ വരുന്ന സിനിമകളെല്ലാം കാണാൻ പോകും. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു "മണിച്ചിത്രത്താഴ്' കണ്ടത്. അന്നു കണ്ണാടിയുടെ മുന്നിൽ നിന്നു നാഗവല്ലിയായും സണ്ണിയായും നകുലനായുമൊക്കെ ഞാൻ തകർത്തഭിനയിച്ചത്രെ.
പിന്നെ, ഓരോ സിനിമ കാണുമ്പോഴും കണ്ണാടിക്കു മുന്നിൽ നടനാകും. പൂവിനു പുതിയ പൂന്തെന്നലിലെ മമ്മൂക്ക വെടി കൊണ്ടുവീഴുന്ന സീനൊക്കെ എത്രവട്ടം അഭിനയിച്ചിട്ടുണ്ടെന്നോ? അപ്പോഴും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാൻ ചമ്മലായിരു ന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ സ്കൂളിൽ കൂട്ടുകാരെ കൂട്ടി മിമിക്സ് പരേഡ് സ്കിറ്റു പോലെ ചെയ്തു . ഡ്രാമകളും ഡാൻസുമൊക്കെയായി പിന്നെ, സ്റ്റേജിൽ തന്നെയായി.
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി