ചോദ്യങ്ങളെ പേടിക്കാത്ത നായികയാണ് അഹാന കൃഷ്ണ. അതുകൊണ്ടുതന്നെ ആരോടും "ഈ ചോദ്യം എന്നോടു വേണ്ട' എന്നു പറയാറുമില്ല. “എന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. അതു പറയാൻ ഭയമില്ല.
നമ്മുടെ സമ്മതത്തോടെയാണ് ഒരാൾ അഭിമുഖത്തിനു വരുന്നത്. അവർ ഇങ്ങോട്ടു തരുന്ന ബഹുമാനം അങ്ങോട്ടും കൊടുക്കണം. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ഞങ്ങളെ അങ്ങനെയാണു പഠിപ്പിച്ചിട്ടുള്ളത്.
എന്നെ ആരും വിളിച്ചില്ല, അതുകൊണ്ട് അഭിനയിച്ചില്ല എന്നു പറയാൻ അഹാന മടിച്ചിട്ടില്ല ?
അഭിനയത്തിലെത്തിയിട്ട് ഒൻപതു വർഷമായി. ആറാമത്തെ സിനിമയായിരുന്നു അടി. അവസരം വരാത്ത സമയമുണ്ട്. അതു മറച്ചു വയ്ക്കേണ്ട ആവശ്യമില്ല. കുറച്ച് ഓഫറുകളേ വരുന്നുള്ളു എന്നതുകൊണ്ടു വരുന്ന ചാൻസ് എല്ലാം എടുക്കാം എന്നു വിചാരിക്കാറില്ല.
ജനങ്ങളുമായി ബന്ധപ്പെടാനുള്ള വഴിയും വരുമാനം ഉണ്ടാകാൻ നല്ലൊരു മാർഗവുമായി ഞാൻ കാണുന്നതു സോഷ്യൽ മീഡിയ ആണ്. അഭിനയം എന്നെ കൂടുതൽ ആളുകൾ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ടാകും. സിനിമയിലുണ്ട് എന്നതല്ല, നല്ല കണ്ടന്റ് ഉണ്ടാക്കിയെടുക്കാനാകുന്നു എന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരാളെ വളർത്തുന്നത്. അതു ഭംഗിയായി ഞാൻ ചെയ്യാറുണ്ട്. സിനിമയിൽ ഗ്യാപ് വരുമ്പോൾ പോലും ഇത്രയും നാൾ എവിടെയായിരുന്നു ?' എന്നൊരു ചോദ്യം നേരിടേണ്ടി വരാത്തതിനു കാരണം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ കിട്ടുന്ന അംഗീകാരമാണ്.
അടി എന്ന ചിത്രത്തിന് ലൂക്കയ്ക്കു ലഭിച്ചതു പോലെ നല്ല പ്രതികരണം ലഭിച്ചിരുന്നു. കിട്ടുന്ന എല്ലാ ഓഫറും എടുക്കാത്തതിന്റെ പ്രതിഫലമാണത്. ഗ്യാപ് ഉണ്ടെങ്കിലും അഭിനേത്രി എന്ന നിലയിലുള്ള മൂല്യം നഷ്ടപ്പെടുന്നില്ല എന്നാണു വിശ്വാസം. തിരഞ്ഞെടുത്തു ചെയ്യുന്നതു കൊണ്ടാണത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി കഥാപാത്രമാണ്. ചെറുതെങ്കിലും ബോധ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമായ കഥാപാത്രങ്ങൾ ചെയ്യും. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ചെയ്യുന്നത് നല്ലതായിരിക്കണം എന്നതാണ് തീരുമാനം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നില ഏറെ ആസ്വദിക്കുന്നുണ്ട് ?
പരസ്യകല ഇഷ്ടമേഖലയാണ്. ബിരുദം വിഷ്വൽ കമ്യൂണിക്കേഷനിലും പോസ്റ്റ് ഗ്രാജുവേഷൻ അഡ്വർടൈസി ങ് മാനേജ്മെന്റിലും പബ്ലിക് റിലേഷൻസിലുമാണ്.
Esta historia es de la edición May 27, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 27, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി