ജർമനിയിൽ വരൂ ഫിസില്ലാതെ  പഠിക്കാം
Vanitha|June 10, 2023
വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും. അവർക്കു ശരിയായ മാർഗനിർദേശങ്ങൾ, ശരിയായ സമയത്തു നൽകുകയാണ് ഈ പരമ്പരയിലൂടെ ഡോ. മുരളി തുമ്മാരുകുടിയും നീരജ ജാനകിയും
നീരജ ജാനകി കരിയർ മെന്റർ Mentor24u, ബെംഗളൂരു ഡോ. മുരളി തുമ്മാരുകുടി യുണൈറ്റഡ് നേഷൻസ് ബോൺ
ജർമനിയിൽ വരൂ ഫിസില്ലാതെ  പഠിക്കാം

ജർമനിയിൽ പഠിക്കാൻ ഒരുങ്ങുന്നവരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത് അവിടെ അനുഭവപ്പെട്ടു തുടങ്ങിയ സാമ്പത്തികമാന്ദ്യമാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ വരെ ചർച്ചകൾ നടക്കുന്നു. കയ്യിൽ പണമില്ലാതാകുന്നു, ജർമനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് "യൂറോപ്പിലെ ഏറ്റവും വലിയ ഇക്കോണമി തകരുന്നു' എന്നൊക്കെയുള്ള തലക്കെട്ടുകൾ കണ്ട് ഇനിമുതൽ ആ രാജ്യത്തേക്കു പോകുന്നതു തങ്ങളെ പ്രശ്നത്തിലാക്കിയേക്കും എന്നൊരു ചിന്ത പലർക്കുമുണ്ട്.

തീർച്ചയായും നമ്മൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതികൾ കണക്കിലെടുക്കേണ്ടതു തന്നെയാണ്. എന്നാൽ ഏതൊരു സമ്പദ് വ്യവസ്ഥയിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം എന്നും അറിഞ്ഞിരിക്കണം. അതിന്റെ കാരണങ്ങൾ പലതുമാകാം. പൊതുവെ ചെറിയ രീതിയിലുള്ള മാന്ദ്യം വിദ്യാർഥികളെ അത് ബാധിക്കാറില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും ഇത്തരം അവസ്ഥ താൽകാലികമായി കുടിയേറ്റക്കാർ ക്കു ഗുണമാകാറുമുണ്ട്. വലിയ ചെ ലവിൽ തദ്ദേശീയരായ ജോലിക്കാരെ വയ്ക്കുന്നതിലും കുറഞ്ഞ ചെലവിൽ പല ജോലികൾക്കും കുടിയേറ്റ ക്കാരായ ആളുകളെ പരിഗണിക്കാറുണ്ട്. എന്നാൽ സാമ്പത്തിക സ്തംഭനാവസ്ഥ (Depression) പോലെ വളരെ ഗൗരവമായ സാഹചര്യങ്ങളുണ്ടങ്കിൽ ആ രാജ്യത്തേക്കു പോകുന്നതു പ്രശ്നമാകും. നിലവിൽ ജർമനിയിൽ അനുഭവപ്പെടുന്ന സാഹചര്യവും പ്രശ്നങ്ങളും അങ്ങനെയല്ല എന്നാണു മനസ്സിലാകുന്നത്.

കേരളത്തിൽ നിന്നു വിദേശത്തേക്ക് ഉപരിപഠനത്തിനായി പോയിരുന്ന വിദ്യാർഥികൾ പൊതുവെ തിരഞ്ഞെടുത്തിരുന്നത് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാജ്യങ്ങളായിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്നതിനാൽ അത്തരം രാജ്യങ്ങളിൽ ജീവിക്കാനും ആളുകളുമായി സംവദിക്കാനും ഇതു കൂടുതൽ സഹായിക്കും എന്നതായിരുന്നു ഏറ്റവും വലിയ മെച്ചം. ഇപ്പോഴുള്ള പ്രവണതകൾ കാണിക്കുന്നത് ഇതിലൊരു മാറ്റമുണ്ടന്നാണ്. മെച്ചപ്പെട്ട അവസരങ്ങളുണ്ടെങ്കിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും പുതിയ സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമാകാനും നമ്മുടെ വിദ്യാർഥികൾ യാതൊരു മടിയുമില്ലാതെ തയാറാകുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണു മലയാളി വിദ്യാർഥികളുടെ ജർമനിയിലേക്കുള്ള ഒഴുക്ക്. ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനും തൊഴിലിനുമായി ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണു ജർമനി.

അടിസ്ഥാന വിവരങ്ങൾ

Esta historia es de la edición June 10, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 10, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 minutos  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 minutos  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 minutos  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 minutos  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 minutos  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024