ജീവിക്കാൻ വേണ്ടി സിനിമാ കമ്പം മൊത്തം വിട്ട് സെയിൽസിലേക്കിറങ്ങിയ ഒരു ചെറുപ്പക്കാരൻ. പല പണികളും നോക്കികറങ്ങി തിരിഞ്ഞ് ഒടുക്കം സിനിമയിലേക്കു തന്നെ തിരിച്ചു വരുന്നൊരു കഥ.
ഇതാണു ഷറഫുദ്ദീൻ അടുത്തതായി അഭിനയിക്കുന്ന സിനിമയുടെ കഥ എന്നു കരുതരുത്. ഇതാണ് ഷറഫുദ്ദീന്റെ ജീവിത കഥ.
ചിരിപ്പിച്ചു നമ്മുടെ മനസ്സിലേക്കു കയറിയ മഞ്ഞ ഷർട്ടും റോസാപ്പൂവും പിടിച്ച ഗിരിരാജൻ കോഴി. പിന്നാലെ വരത്തനി'ലെ ജോസിയും തോബാമ'യിലെ തോമ്മിയും അഞ്ചാം പാതിരാ'യിലെ ഡോ.ബെഞ്ചമിനും റോഷാക്കിലെ സതീശനും നിക്കാകാക്കൊരു പ്രേമണ്ടാർന്നി'ലെ ജിമ്മിയും ഒക്കെ വരി വരിയായി വന്ന് സ്ഥാനമുറപ്പിക്കുന്നു.
നടനാകാനോ? ഞാനോ? ഹേയ്...
“കുടുംബത്തിൽ ആരും അഭിനയത്തിലേക്കു വന്നിട്ടില്ല. വാപ്പിച്ചി പാട്ടു പാടും. പണ്ട് റേഡിയോയിൽ മാപ്പിളപ്പാട്ടൊക്കെ പാടിയിരുന്നു. വീട്ടിൽ ടിവിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, വാപ്പിച്ചി സിനിമയ്ക്കു കൊണ്ടു പോകും. ഞാൻ പഠിച്ച സ്കൂൾ ആലുവ സീനത്ത് തിയറ്ററിന്റെ തൊട്ടടുത്തായിരുന്നു. ക്ലാസ് കട്ട് ചെയ്യുന്നു, നേരെ തിയറ്ററിൽ പോകുന്നു. അതെന്നെ.
എന്നെ കാണാൻ ലുക് ഇല്ല എന്നാണു പണ്ട് കരുതിയിരുന്നത്. അതുകൊണ്ടു നടനാകണം എന്ന് ആഗ്രഹിക്കാനും അതു സ്വയം പറയാൻ പോലും മെനക്കെട്ടില്ല. ഞാൻ തന്നെ എന്നെ കളിയാക്കിക്കൊണ്ടു നടന്ന കാലമായിരുന്നു അത്. പിന്നെയും ആഗ്രഹമുണ്ടായിരുന്നത് സംവിധാ നം ചെയ്യാനാണ്. ഇന്നലെ' എന്ന സിനിമ കണ്ടതോടെ ആ സിനിമ എന്റെ പിന്നാലെ കൂടി. മനുഷ്യ നിൽ ഇത്രയും സ്വാധീനമുണ്ടാക്കാനും മാറ്റം വരുത്താനും സിനിമയ്ക്കു കഴിയുമെന്ന് അന്നാണ് മനസ്സിലാക്കുന്നത്. അതിനു വേണ്ടി സംവിധായകനോ എഴുത്തുകാരനോ എടുക്കുന്ന ശ്രമമാണ് വലുതെന്നു തോന്നി.
അന്ന് അത്യാവശ്യം പുസ്തക വായനയുമുണ്ടായിരുന്നു. അങ്ങനെ സംവിധാനം, അതു മതിയെന്ന് ഉറപ്പിച്ചു. അന്നു നോക്കുമ്പോ ഈ സംവിധായകർക്കൊക്കെ എന്തേലും ഒരു സൈഡ് ശീലം കാണും.
അങ്ങനെ സംവിധായകനാകാൻ വേണ്ടി ഞാനും “മുറുക്ക്' തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാനല്ല തുപ്പിയത്. എന്റെ കൂട്ടുകാരാണ്. അതോടെ അതു നിന്നു.
കമൽ സർ ചോദിച്ച ചോദ്യം
Esta historia es de la edición July 22, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 22, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം