മുഖത്തു ചോര ചീറ്റി വീഴുമ്പോൾ നൈസ് ആയിട്ട് ടിഷ്യു പേപ്പർ എടുത്തു തുടയ്ക്കുക. ഹാ! എന്തൊരു ഷോട്ട്.
“ഈസിയായി ആർക്കുമതു ചെയ്യാമെന്നു തോന്നും. എന്നാൽ എതിർ വശത്തു തലൈവർ (രജനീകാന്ത്) ആണെങ്കിൽ അതൊരു എടുത്താൽ പൊങ്ങാത്ത ഷോട്ടാണേ.''പറയുന്നതു മിർന മേനോൻ. ജയിലറിൽ തലൈവരുടെ മരുമകളായി അഭിനയിച്ച ത്രിൽ ഇപ്പോഴും മാറിയിട്ടില്ല ഈ മലയാളി താരത്തിന് ആദ്യ ചിത്രം മുതൽ ഒന്നിച്ചഭിനയിച്ചവരെല്ലാം പ്രമുഖ താരങ്ങൾ. പുതുമുഖത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണതെന്നു മിർന
ആര്യ, മൈ ഫസ്റ്റ് ഹീറോ
“ഇടുക്കിക്കാരിയാണെങ്കിലും അഭിനയത്തിന്റെ തുടക്കം തമിഴിലാണ്. സംവിധായകൻ അമീർ സുൽത്താന്റെ സുന്ദരതേവൻ എന്ന ചിത്രത്തിൽ ആര്യയ്ക്കൊപ്പം, യുവൻ ശങ്കർ രാജയുടെ മ്യൂസിക്, അഭിനയ പരിചയം ഉണ്ടായിരുന്നില്ലെങ്കിലും ടെൻഷൻ ഒന്നും തോന്നിയില്ല. ഞാനിതു ചെയ്യേണ്ടയാളാണ് എന്നൊരു ചിന്തയായിരുന്നു. അഭിനയരംഗത്തു കുടുംബത്തിൽ നിന്ന് ആരും തന്നെയില്ല. എന്നിട്ടും എട്ടാം ക്ലാസ് മുതൽ സിനിമയായിരുന്നു ലക്ഷ്യം. സുഹൃത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത എന്റെ ചിത്രം കണ്ട് കാസ്റ്റിങ് ഏജൻസി തമിഴ് ചിത്രത്തിലേക്കു വിളിക്കുകയായിരുന്നു. അത്രയധികം ഞാൻ ആ വിളിക്കായി ആഗ്രഹിച്ചിരുന്നെങ്കിലും ഒരു ചുവടു പോലും അതിനു വേണ്ടി വച്ചിട്ടില്ല. എന്നിട്ടും സിനിമ എന്ന സ്വപ്നം എന്നെ തേടി വന്നു.
അദിതി എന്നാണു യഥാർഥ പേര്. ബിഗ് ബ്രദർ സിനിമയുടെ സമയത്തു സംവിധായകൻ സിദ്ദിക്ക് സാറാണു പേരുമാറ്റം നിർദേശിച്ചത്. "ആ പേരിൽ വേറെയും നടിമാരുണ്ടല്ലോ. നല്ലൊരു പേര് കണ്ടുപിടിക്കൂ' എന്ന് സാർ പറഞ്ഞു. പലരോടും ആലോചിച്ചു. നടൻ ദിലീപേട്ടനോട് അഭിപ്രായം ചോദിച്ചപ്പോൾ. "A യേക്കാൾ "M'ൽ തുടങ്ങുന്ന പേരായിരിക്കും നല്ലതെന്നു പറഞ്ഞു. പിന്നെ, ആ വഴിക്കായി അന്വേഷണം. പലരും പല പേരുകൾ പറഞ്ഞു. ഒടുവിൽ സുഹൃത്തു നിർദേശിച്ച മിർന ഞാൻ തിരഞ്ഞെടുത്തു. വാഹനങ്ങളുടെയൊക്കെ പേരു പോലെ വ്യത്യസ്തമാണ് എന്നു തോന്നി. ഐറിഷ് പേരാണത്. വാത്സല്യഭാജനം, ഓമനത്തമുള്ളവൾ, അലിവുള്ള വ്യക്തി എന്നൊ ക്കെയാണ് വാക്കിന്റെ അർഥം. സിദ്ദിക്ക് സാറിനോട് പറ ഞ്ഞപ്പോൾ അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെ അതു തന്നെ മതിയെന്നു തീരുമാനിച്ചു. സർട്ടിഫിക്കറ്റുകളിലും പേര് മിർന എന്നു മാറ്റി.
Esta historia es de la edición September 16, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 16, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത