ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണു മുന്നിലിരിക്കുന്നത്. ജനങ്ങളായിരുന്നു ആ അച്ഛന്റെ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാണ് അദ്ദേഹം എന്നും ഒരുങ്ങി ഇറങ്ങിയിരുന്നത്.
എന്നാൽ അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയതു രാജ്യാന്തര പ്രശസ്തയായ ഡിസൈനർ അനാമിക ഖന്നയുടെ പുതിയ കലക്ഷനുകളെക്കുറിച്ചും ദുബായിലെ പ്രീ ലവ്ഡ് ഷോപ്പിങ് കൾച്ചറി'നെക്കുറിച്ചും ആയിരുന്നു. ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങളെക്കുറിച്ച് ഇൻസ്റ്റ പോസ്റ്റുകൾ കോൾ ചെയ്യുന്ന വേഗത്തിൽ അച്ചു പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രീയത്തിലെ "ഔട്ട്ഫിറ്റുകളെക്കുറിച്ചു നന്നായറിഞ്ഞിരുന്ന അച്ഛനെ ഓർത്തു ചോദിച്ചു, "ഉമ്മൻചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?
അച്ചു ഒന്നു നിശബ്ദയായി. “അപ്പയെ പോലെയാകാൻ ആർക്കു സാധിക്കും? എല്ലാം ക്ഷമിക്കുന്ന, ഉള്ളിലൊതുക്കുന്ന ആൾ. ആക്രമിക്കാൻ വന്നവർക്കു പോലും മാപ്പുകൊടുത്തില്ലേ? അപ്പയ്ക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോർട്ടു കിട്ടിയിട്ടു പോലും പ്രതികരിച്ചില്ല.
എനിക്കതു പറ്റില്ല. എല്ലാം കേട്ടു മിണ്ടാതിരിക്കാനുമാകില്ല. അതുകൊണ്ടാണു സൈബർ ആക്രമണമുണ്ടായപ്പോൾ പൊലീസിൽ പരാതി കൊടുത്തത്. അപ്പയുണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ, "കേസൊന്നും വേണ്ട, അങ്ങനൊന്നും പറയണ്ട, അതൊക്കെ വിട്ടേക്ക്...' എന്നൊക്കെ. അത്ര സൗമ്യനായ മനുഷ്യനെതിരെ പ്രവർത്തിച്ചവർക്കു കാലം മാപ്പു നൽകില്ല, ഉറപ്പ്. അച്ചുവിന്റെ വാക്കുകളിൽ കനൽപ്പൊള്ളൽ.
“കുട്ടിക്കാലം തൊട്ടേ അപ്പയോട് അത്ര അഡിക്ടഡ് ആണ് ഞാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന് അപ്പയെ എനിക്കു കിട്ടിയിരുന്നില്ല. പക്ഷേ, രോഗബാധിതനായ കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിന്നു പരിചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇൻജക്ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള ആൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു. ജനുവരിയിൽ ഞാൻ വലതു കൈത്തണ്ടയിൽ ടാറ്റു ചെയ്തു, അപ്പാസ് പ്രിൻസസ്, അപ്പയെ അതു കാണിച്ചപ്പോൾ സ്നേഹപൂർവം അതിൽ തലോടി തമാശ മട്ടിൽ ചിരിച്ചു.
ഞാനിനി എവിടെയൊക്കെ എത്തിയാലും എന്തൊക്കെ ആയാലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതാണെന്റെ ഐഡന്റിറ്റി. അതിനപ്പുറം ഒന്നുമില്ല, ഒന്നും വേണ്ട
വനിതയുടെ കവർപേജിൽ അച്ചുവിനെ ഇങ്ങനെ കാണുമ്പോൾ ആരുമൊന്നു വിസ്മയിക്കും. ആരാണ് ഇപ്പോൾ അച്ചു ഉമ്മൻ?
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം