കാർമേഘങ്ങളുടെ ഘോഷയാത്രയി ലും തെളിഞ്ഞു നിൽക്കുന്ന ചില ഒറ്റനക്ഷത്രങ്ങളുണ്ട്. പാലാകരി കോഴയ്ക്കൽ തറവാടിലെത്തിയപ്പോൾ കണ്ടതുമൊരു നക്ഷത്രച്ചിരി. പരാതികളും അപേക്ഷകളുമായി എത്തിയവരുടെ നടുവിൽ ക്ഷേമാന്വേഷണങ്ങളുമായി തിരക്കിലാണ് നിഷ ജോസ് കെ. മാണി.
കാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ ആത്മവിശ്വാസം മുഖത്തും വാക്കുകളിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ആ പരീക്ഷണഘട്ടത്തിന്റെ തുടക്കം. മഞ്ചാടിക്കുരു വലുപ്പത്തിൽ തടിപ്പ് കണ്ടപ്പോഴേ ടെസ്റ്റ് ചെയ്തു. റിസൽറ്റ് വന്നു, ബെസ്റ്റ് കാൻസർ. വേദനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവരെ നേരിട്ട അതേ മനക്കരുത്തോടെ നിഷ കാൻസറിനെ നേരിട്ടു.
പുതുപ്പിറവിയുടെ ക്രിസ്മസ്
“ഈ ക്രിസ്മസ് എനിക്ക് ഈസ്റ്റർ പോലെയാണ് കേട്ടോ. ഉണ്ണീശോയുടെ തിരുപ്പിറവി മാസം ജീവിതത്തിലേക്കുള്ള ഉയിർപ്പിന്റെ നാളുകൾ കടിയാണ്. ഇന്നെന്റെ രണ്ടാമത്തെ റേഡിയേഷനായിരുന്നു. അതാണു സംസാരിക്കുമ്പോൾ ചെറിയ തടസ്സം വരുന്നത്. ഇടയ്ക്കു ഛർദ്ദിക്കാൻ വരും പോലെ തോന്നും. പക്ഷേ, അതൊന്നും കാര്യമാക്കാറില്ല.
കഴിയുന്നതും നല്ല സാരി ഉടുത്തു, വളയൊക്കെ ഫ്രഷ് ആയി ഇരിക്കാൻ നോക്കും. ഈ കുപ്പിവളകൾ കണ്ടില്ലേ, കഴിഞ്ഞ ഡൽഹി യാത്രയ്ക്കിടയിൽ ഫരീദാബാദിൽ നിന്നു വാങ്ങിയതാണ്.'' കൈനിറഞ്ഞു കിടക്കുന്ന കുപ്പിവളകളിൽ വിരലോടിച്ചു നിഷ ഒരു നിമിഷം മൗനമായിരുന്നു.
എങ്ങനെയാണ് ഈ വേദനയെ അതിജീവിക്കുന്നതെന്ന ചോദ്യം കേട്ടതും തലയുയർത്തി നോക്കി. “രാഷ്ട്രീയക്കാരന്റെ ഭാര്യയായി ചില്ലു മേടയിലിരിക്കുന്ന പെണ്ണല്ല ഞാൻ. എതിർചേരിയിലുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടു കരുത്തു നേടിയ മനസ്സാണ്.
എനിക്കു രോഗം വരും മുൻപും കാൻസറിന്റെ പിടിയിൽ പെട്ടുപോയവർക്കൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കഴിയാവുന്ന വിധം സഹായിച്ചിട്ടുമുണ്ട്. രോഗത്തെ അതിജീവിച്ചതിനു ശേഷം പലരും നേരിൽ വന്നു കാണും. അപ്പോൾ അവരുടെ മുഖത്തുള്ള ഒരു ചിരിയുണ്ടല്ലോ. അതാണു ഞാൻ നേടുന്ന സന്തോഷം.
രോഗത്തെയും പോസിറ്റീവായാണു കാണുന്നത്. പ്രതിസന്ധി വരുമ്പോഴാണ് ഒപ്പമുള്ളവരുടെ മൂല്യം യഥാർഥ തിളക്കത്തോടെ മനസ്സിലാകുന്നത്. ജോ (ജോസ് കെ. മാണി) എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ദിവസങ്ങളിലൂടെയാണു കടന്നു പോകുന്നത്. അതു തിരുപ്പിറവി മാസത്തിനു കൂടുതൽ നിറം നൽകുന്നു.
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു