കൗമാരത്തിൽ ഏറെ അലട്ടുന്ന പ്രശ്നങ്ങളുടെ പേരെഴുതാൻ പറഞ്ഞാൽ എല്ലാ ഉത്തരങ്ങളിലും മുഖക്കുരു ഉണ്ടാകും. കൗമാരത്തിന്റെ അടയാളമായാണ് മുഖക്കുരുക്കളെ കണ്ടിരുന്നതു പോലും.
പക്ഷേ, ചിലരിലിത് ആത്മവിശ്വാസത്തിൽ പാടുകൾ വീഴ്ത്തുന്ന പ്രശ്നമായി വളരാം. മുഖക്കുരു തന്നെ പല ഗ്രേഡുകളിലുണ്ട്. തുടക്കത്തിൽ ശ്രദ്ധിക്കാതിരുന്നാൽ മുഖത്തു പാടുകളും വടുക്കളുമായി സങ്കീർണ പ്രശ്നമായതു മാറും. അത്തരം സാഹചര്യം ഒഴിവാക്കാൻ മുഖക്കുരുവിന്റെ കാരണങ്ങളും ഗ്രേഡും ചികിത്സാരീതിയും മനസ്സിലാക്കാം.
എന്താണ് മുഖക്കുരു
ചർമത്തിന് എണ്ണമയം നൽകുന്ന സെബം' എന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഈ സ്രവം, രോമകൂപത്തോടു ചേർന്നുള്ള സുഷിരങ്ങൾ വഴി ചർമത്തിലെത്തുന്നു. ഈ സുഷിരങ്ങൾ അടഞ്ഞിരുന്നാൽ സെബം പുറത്താകാനാകാതെ ഉള്ളിൽ തന്നെ തങ്ങും. ഇതു പതിയെ വീർത്തു കുരുക്കളാകും.
മുഖത്ത് എണ്ണമയം അധികമായുള്ള നെറ്റി, കവിൾ, മൂക്കിന്റെ വശങ്ങൾ, താടി എന്നീ ഭാഗങ്ങളിലാണ് മുഖക്കുരു കൂടുതലായുണ്ടാകുന്നത്. മുഖത്തു മാത്രമല്ല, സെബേഷ്യസ് ഗ്രന്ഥികൾ അധികമുള്ള നെഞ്ച്, പുറം, തോളിനും കൈമുട്ടിനും ഇടയിലുള്ള ഭാഗം (അപ്പർ ആം) എന്നിവിടങ്ങളിലും ചിലർക്കു കുരുക്കൾ വരാറുണ്ട്.
മുഖക്കുരുവിനു ഗ്രേഡുണ്ട്
ഗ്രേഡ് ഒന്ന്: ആദ്യഘട്ടത്തിൽ വരുന്ന മുഖക്കുരു (comedones) രണ്ടു തരമുണ്ട്. ഒന്ന് ബ്ലാക്ക് ഹെഡ്സ് (Black heads) രണ്ടാമത്തേത് വൈറ്റ് ഹെഡ്സ് (white heads). കൂടാതെ ചെറിയ ചുവന്ന കുരുക്കളായ പാപ്യൂൾസും (papules) ഗ്രേഡ് ഒന്നിൽ പെടും.
ഗ്രേഡ് രണ്ട് : ഈ ഘട്ടത്തിൽ ഗ്രേഡ് ഒന്നിലുള്ളവപുറമേ പഴുപ്പു നിറഞ്ഞ ചെറിയ കുരുക്കളും (പൾസ്) ഉണ്ടാകും.
ഗ്രേഡ് മൂന്ന് : സിസ്റ്റുകൾ എന്നു വിളിക്കുന്ന വലിയ മുഖ ക്കുരുക്കൾ കൂടി ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയ്ക്കൊപ്പം മുഖത്തു വന്നുതുടങ്ങും.
ഗ്രേഡ് നാല് : ഈ ഘട്ടത്തിൽ സിസ്റ്റുകളായിരിക്കും കൂടു തൽ. ഒപ്പം വലുപ്പം കൂടിയ നോഡുലോസിസ്റ്റിക് ആയും വരും.
മുഖക്കുരുക്കൾ ഗ്രേഡ് വണ്ണിൽ എത്തുമ്പോൾ തന്നെ ചികിത്സിച്ചാൽ അവ കൂടിയ ഗ്രേഡുകളിലേക്കു മാറാതിരിക്കും. മുഖക്കുരുവിൽ അണുബാധയുണ്ടാകുമ്പോഴാണ് അവ പഴുക്കാനും വേദനയുണ്ടാക്കാനും തുടങ്ങുന്നത്. ഇത്തരം മുഖക്കുരു ഉണങ്ങുമ്പോൾ പാടുകളും വടുക്കളും (scars) അവശേഷിക്കുകയും ചെയ്യും.
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു