കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് അടുത്തയാളെ ക്ഷണിക്കുകയാണ് അവതാരകൻ മിഥുൻ രമേശ്, ലെറ്റ്സ് വെൽകം മുത്തുപാണ്ടി ആൻഡ് ശെൽവമ്മാൾ ഫ്രം പോണ്ടിച്ചേരി ..' പറഞ്ഞു തീരും മുൻപേ വിഡിയോ വാളിൽ തെളിഞ്ഞതു മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും ടിക്ടോക് വിഡിയോ മലയാളികളെല്ലാം ആർത്തുചിരിച്ച ആ വിഡിയോ “പ്രാങ്കിൽ മിഥുനും ചിരിച്ചുപോയി.
സ്റ്റേജിൽ എന്തു സംഭവിച്ചാലും "കുലുങ്ങാതെ നിൽക്കും മിഥുൻ രമേശ്. ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ മുതൽ ആദ്യ വേദിയിലേക്കു കാലെടുത്തു വയ്ക്കുന്ന കൊച്ചു കുട്ടിയെ വരെ "ഡീൽ ചെയ്യുന്ന ആ മിടുക്കു കൊണ്ടാണ് അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ മിഥുന്റെ പേരിലായത്.
വനിതയുടെ വൈറൽ അഭിമുഖത്തിനായി എത്തുമ്പോൾ ചിരിയെ കൂട്ടുപിടിച്ചു രണ്ടുപേർ കൂടി മിഥുനൊപ്പം വന്നു, ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും ചിരിയും തമാശയും നിറഞ്ഞ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന ചില വൈറൽ സംഭവങ്ങൾ.
ഭർത്താവിനു വേണ്ടി ഭാര്യയുടെ മൊട്ടയടിച്ച സംഭവത്തിൽ തുടങ്ങാം...
മിഥുൻ : ദുബായിലെ ഹിറ്റ് എഫ്എമ്മിൽ പോഗ്രാം ഡയറക്ടറായി ജോലി ചെയ്യുന്നുണ്ടെങ്കിലും കിട്ടുന്ന ലീവിനു നാട്ടിലെ കുറച്ചധികം പ്രോഗ്രാമുകൾ ഒന്നിച്ചു പിടിക്കുന്ന രീതിയാണ് എനിക്കുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ ആ ബ്രേക്കിൽ തിരുവനന്തപുരത്തും സൗദി അറേബ്യയിലും ദുബായിലും ഊട്ടിയിലും പ്രോഗ്രാം തുടർച്ചയായി ഉണ്ടായിരുന്നു.
ഊട്ടിയിൽ നിന്നു കോമഡി ഉത്സവത്തിന്റെ കൊച്ചിയിലെ ഫ്ലോറിലേക്കുള്ള യാത്ര കാറിന്റെ മുൻസീറ്റിൽ കിടന്നുറങ്ങിയായിരുന്നു. ബൈക്കിനു ക്യാമറാമാൻ വന്നു ചെവിയിൽ പറഞ്ഞു, “കണ്ണിന്റെ ചലനത്തിൽ പ്രശ്നം ഉണ്ട്, ലെൻസിലൂടെ നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. അന്നു വൈകുന്നേരം ചായ കുടിക്കുമ്പോൾ വായയുടെ വക്കിലൂടെ കുറച്ചു പുറത്തു ചാടി. ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തേക്കു പോകുന്നതിനിടെ ഒരു ഫോട്ടോ ചിഞ്ചുവിന് (ലക്ഷ്മി) അയച്ചു. അതു കണ്ടു ടെൻഷനടിച്ചു രാവിലെ തന്നെ ഡോക്ടറെ കാണണമെന്ന് അവൾ ശട്ടം കെട്ടി.
Esta historia es de la edición March 30, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 30, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്