ആത്താസിലെ പാട്ടുകാരൻ
Vanitha|March 30, 2024
നല്ലൊരു പാട്ടുപോലെയാണ് കണ്ണൂർ ഷെരീഫിന്റെ ജീവിതം. ശ്രുതിയിലും ലയത്തിലും അൽപം കണ്ണുനീർ നനവുണ്ടെന്നു മാത്രം
വി. ആർ. ജ്യോതിഷ്
ആത്താസിലെ പാട്ടുകാരൻ

കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ "ഖത്തീബ് ഇക്കാന്റവിട എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്.

വല്യുപ്പാന്റെ കാലശേഷം ഞങ്ങളുടെ കുടും ബം സാമ്പത്തികമായി ക്ഷയിച്ചു പോയി. ഒരുപാ ട് അംഗങ്ങളുള്ള പഴയ കൂട്ടുകുടുംബം. പുറത്തു നിന്നു നോക്കുമ്പോൾ മണിമാളിക പോലെയുള്ള വീട്. മൂന്നാലു അടുക്കളയുണ്ട്. പക്ഷേ, മിക്ക അടുക്കളകളിലും തീ പുകയുന്നുണ്ടാകില്ല. അതൊന്നും പുറത്ത് അറിയില്ല. ആരും അറിയിക്കാറില്ല. ആ വീട്ടിൽ ഉള്ളവർ പോലും അതൊന്നും പരസ്പരം പറയാറില്ല.

എന്റെ ബാപ്പ മൂസക്കുട്ടി സിംഗപ്പൂർ പൗരത്വമുള്ള ആളായിരുന്നു. ലീവിനു നാട്ടിൽ വന്ന സമയത്താണു ഹൃദ്രോഗം മൂലം മരിക്കുന്നത്. അന്നു 35 വയസ്സായിരുന്നു ബാപ്പയുടെ പ്രായം.

ബാപ്പയ്ക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. അവധിക്ക് നാട്ടിൽ വരുമ്പോൾ ധാരാളം പാട്ടു കസറ്റുകൾ കൊണ്ടുവരുമായിരുന്നു.

മൂത്ത ജ്യേഷ്ഠനു മുഹമ്മദ് റഫി എന്നു പേരിടുമ്പോൾ ആ പാട്ടിഷ്ടമാണു പുറത്തു വന്നത്. ജ്യേഷ്ഠൻ നന്നായി പാടും. അദ്ദേഹം പാടുന്നതു കേട്ടാണു ഞാനും പാടാൻ തുടങ്ങിയത്. പക്ഷേ, പാട്ടുകാരനായി അറിയപ്പെട്ടതു ഞാനാണെന്നു മാത്രം.

ഉമ്മയും ബാപ്പയും

 ബാപ്പയെ നഷ്ടപ്പെട്ട കുട്ടികൾ എന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിപ്പിക്കാത്ത നിലയിലായിരുന്നു ഉമ്മ ഞങ്ങളെ വളർത്തിയത്. ഉമ്മ വളരെ നിഷ്കളങ്കയായ സ്ത്രീയായിരുന്നു. വീട്ടിൽ ആരു വന്നാലും ഭക്ഷണമുണ്ടെങ്കിൽ കൊടുത്തിരിക്കും. അത്രയ്ക്കും അനുകമ്പയുണ്ടായിരുന്നു ഉമ്മയ്ക്ക് വിശപ്പ് എന്താണെന്നു നന്നായി അറിയാമായിരുന്നു.

അഫ്സത്ത് എന്നായിരുന്നു ഉമ്മയുടെ പേര്. പക്ഷേ, എല്ലാവരും ആത്താ എന്നാണു വിളിച്ചിരു ന്നത്. ഞങ്ങളും അങ്ങനെ തന്നെ ഉമ്മയെ വിളിച്ചു. ഞങ്ങൾ മൂന്നു മക്കളാണ്. ബാപ്പ മരിക്കുമ്പോൾ ഉമ്മയ്ക്ക് പ്രായം 29. മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് റഫി ഒൻപതാം ക്ലാസ്സിൽ ഞാൻ നാലാം ക്ലാസ്സിൽ. എനിക്കൊരു സഹോദരിയുണ്ട്. സഹീറ ബാനു. അവളെ അന്നു സ്കൂളിൽ ചേർത്തിട്ടില്ല.

Esta historia es de la edición March 30, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 30, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 minutos  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 minutos  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 minutos  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 minutos  |
December 07, 2024
മഹിളാ സമ്മാൻ സേവിങ് സ്കീം
Vanitha

മഹിളാ സമ്മാൻ സേവിങ് സ്കീം

പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി

time-read
1 min  |
December 07, 2024
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha

വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 07, 2024
പ്രിയപ്പെട്ട ഇടം ഇതാണ്
Vanitha

പ്രിയപ്പെട്ട ഇടം ഇതാണ്

“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ

time-read
2 minutos  |
December 07, 2024
Merrily Merin
Vanitha

Merrily Merin

സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു

time-read
1 min  |
December 07, 2024