അജയന്റെ അറിയിപ്പാണ് ആദ്യം മുഴങ്ങിയത്. “മുൻപ് നമ്മൾ കുടുംബഫോട്ടോ എടുത്തതു പോലെയാകണമെന്നില്ല ഇപ്പോൾ. ദീത്തു ഒരു പാവം ആയിരുന്നു. ഇളയവൾ ആള് ചട്ടമ്പിയാണേ.
അജയന്റെ വീട്ടിലെ കുഞ്ഞു താരം ഒരു വയസ്സുകാരി ദിച്ചു എന്ന ദ്വിജ കീർത്തി, ചേച്ചി ദീപ്തകീർത്തിയുടെ കൈകളിലേറ്റി തങ്കത്തള കിലുക്കി വന്നു. ഭാഗ്യം, ആളിന്നു നല്ല മൂഡിലാണ്.
ദീത്തു അച്ഛനെക്കാൾ വളർന്നു. അവൾക്ക് അച്ഛനൊരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. അതും സമ്മാനിച്ചയാളെക്കാൾ വളർന്നു. ഇനി?
“ഇനി ദിച്ചുവും എന്നെക്കാൾ വളരും. ഞാനവരുടെ സുപ്പർ ഡാഡിയായി വിലസി നടക്കും.'' പൊട്ടിച്ചിരിയോടെ അജയൻ പറഞ്ഞു.
“ദീത്തു കുഞ്ഞായിരുന്നപ്പോൾ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവൾ ഡോക്ടറാകുമ്പോൾ രോഗിയാകുന്നതും അമ്മയാകുമ്പോൾ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛൻ തന്നെ അരികിലുള്ള സ്ഥിതിക്കു വേറെ കളിപ്പാട്ടമെന്തിനാണ്. ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തു.
ഇത്രയും പ്രായവ്യത്യാസമുള്ളതുകൊണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്തോ എന്നെല്ലാം ആളുകൾ ചോദിച്ചു. അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാൻ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താത്പര്യം.
ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എന്നൊരാഗ്രഹം തുടങ്ങി. ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണു ദീത്തുവിന്. കുഞ്ഞായിരുന്നപ്പോൾ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാൽ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെയും എന്നൊക്കെ പറഞ്ഞോണ്ടിരുന്നയാൾ ഇപ്പോൾ ഒറ്റയടിക്ക് “വാവയെ' എന്നാണു പറയുന്നത്.
കുഞ്ഞു വന്നതോടെ 15 വർഷം പുറകിലേക്ക് ഞങ്ങളെല്ലാവരും പോയി. പ്രായം കുറഞ്ഞതുപോലെ. അന്നത്തെക്കാൾ ഫ്രീ ആണ് ഞാനും ഗായത്രിയും. കുഞ്ഞിനെ നോക്കാൻ ചേച്ചിയമ്മയുണ്ടല്ലോ.
എങ്ങനെയുള്ള അച്ഛനാണ് അജയൻ
എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തുകൊണ്ടു നടക്കാൻ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യിൽ തന്നാൽ വച്ചുകൊണ്ടിരിക്കാൻ പറ്റും.
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം