ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ.
പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്. നേര്യതും മുണ്ടുമണിഞ്ഞ്, കഴുത്തിൽ രുദ്രാക്ഷവും തുളസിമാലയുമിട്ട്, നെറ്റിയിൽ കളഭവും സിന്ദൂരവും ചാർത്തിയ കണ്ണന്റെ അമ്മ. കൊച്ചു കുഞ്ഞിനെ എന്നപോലെ അവർ കയ്യിലേന്തിയ ഉണ്ണിക്കണനെ കാണാനും തൊട്ടുതൊഴാനുമായി തിങ്ങിക്കൂടുന്ന ഭക്തർ. മൂന്നു വർഷം മുൻപു ചെന്നൈയിൽ നിന്നെത്തി കണ്ണന്റെ മണ്ണിൽ താമസമാക്കിയ നളിനി മാധവനെ വ്യത്യസ്തയാക്കുന്നതു കയ്യിലെ ഈ കൃഷ്ണ വിഗ്രഹമാണ്. ഊണിലും ഉറക്കത്തിലും കണ്ണനുണ്ട് ഈ അമ്മയ്ക്കൊപ്പം.
ഹരിദ്വാറിലും വൃന്ദാവനത്തിലും മൂകാംബികയിലുമെന്നു വേണ്ട പോകുന്നിടത്തൊക്കെ കണ്ണനെയുമെടുത്ത് അമ്മ പോയിവന്നു. കണ്ണൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചു നളിനി മാധവൻ തന്നെ പറയട്ടെ.
“എന്റെ അച്ഛൻ രാമൻ കുട്ടിയുടെയും അമ്മ സരോജിനിയമ്മയുടെയും വീട് ഒറ്റപ്പാലത്താണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛനു തമിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി.
എട്ടു മക്കളിൽ അഞ്ചാമത്തെയാളാണു ഞാൻ. ചെന്നൈയിൽ നിന്നാണ് എംഎ ഇക്കണോമിക്സ് പാസ്സായത്. പിന്നെ, അക്യുപങ്ചർ പഠിച്ചു പ്രാക്ടീസ് തുടങ്ങി. ഇൻസ്ട്രക്ടർ കോഴ്സ് കൂടി പാസ്സായ ശേഷം കുട്ടികളെ ചികിത്സ പഠിപ്പിക്കാനും തുടങ്ങി. ഇതിനു പുറമേ യോഗ പരിശീലനവും ആയുർവേദ മസാജും പഞ്ചകർമ ചികിത്സയുമൊക്കെ ചെയ്യുന്നുണ്ട്.
ഭർത്താവ് മാധവൻ കുട്ടിക്കു ഹിന്ദുസ്ഥാൻ മോട്ടോർസിലായിരുന്നു ജോലി. പിന്നീട് എന്റെ ശിക്ഷണത്തിൽ അക്യുപങ്ചർ പഠിച്ച് അദ്ദേഹവും ക്ലിനിക് തുടങ്ങി. തിരുവള്ളൂരിലെ ഞങ്ങളുടെ ക്ലിനിക്ക് തുടങ്ങിയിട്ട് ഇപ്പോൾ 24 വർഷമായി.
രണ്ടു മക്കളാണ്, പ്രദീപും പ്രദീഷും. ഐടി ഉദ്യേഗസ്ഥനായ പ്രദീപിന്റെയും മറൈൻ എൻജിനീയറായ പ്രദീഷിന്റെയും വിവാഹം ഗുരുവായൂരിലായിരുന്നു. ആ വരവൊക്കെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മേൽനോട്ടത്തിലായിരുന്നു. പിന്നീടു കണ്ണൻ തന്നെയാണ് എന്നെ ഗുരുവായൂരിലേക്കു വിളിച്ചുവരുത്തിയത്.
കണ്ണാ നീ ഉറങ്ങെടാ...
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു