പ്രസവവാർഡിന്റെ വെന്റിലേറ്റർ റൂമിനു പുറത്തു നിൽക്കുന്ന ബന്ധുക്കളോട് ആശുപത്രി അധികൃതർ പറയും; “എന്തായാലും ഒരു ബക്കറ്റ് വാങ്ങിവച്ചോളു!' പ്രതീക്ഷയ്ക്ക് വിരാമം ഇടാനുള്ള മുന്നറിയിപ്പാണത്. മെഡിക്കൽ കോളജിൽ പ്രസവാനന്തരം മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ ശരീരം പൊതിഞ്ഞു ബക്കറ്റിലാക്കിയാണ് മാതാപിതാക്കളെ ഏൽപ്പിക്കുന്നത്. വെന്റിലേറ്റർ മുറിയിലേക്ക് ഓരോ പ്രാവശ്യം വിളിപ്പിക്കുമ്പോഴും ഷീജ പ്രാർഥിച്ചിരുന്നത് തന്നോടും ബക്കറ്റ് വാങ്ങിവരാൻ പറയരുതേ ദൈവമേ... എന്നു മാത്രമായിരുന്നു.
അന്ന് വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞിന് കഴിഞ്ഞ മാർച്ച് 24 -ന് പതിനാലു വയസ്സായി. ആ കുഞ്ഞാണ് ഷീജയുടെ മകൾ സാന്ദ്ര. തിരുവനന്തപുരം, പേയാട് ചെറുകോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷീജ മകളുടെ പേര് കൂടി ചേർത്ത് ഷീജ സാന്ദ്ര എന്നു പേരുമാറ്റി. അത് മകളോടുള്ള സ്നേഹം കൊണ്ടുമാത്രമല്ല, തന്റെ ബാക്കിയുള്ള ജീവിതം മകൾക്കു വേണ്ടി സമർപ്പിച്ചതിന്റെ രേഖ കൂടിയാണ്. സാന്ദ്രയുടെ മാത്രമല്ല, അവളെപ്പോലെ ഭിന്നശേഷിക്കാരായ ഇരുനൂറിലേറെ കുട്ടികളുടെ പോറ്റമ്മയാണു ഷീജ ഇന്ന്.
മൈക്രോസഫാലി (Microcephaly) എന്ന അപൂർവരോഗമാണു സാന്ദ്രയ്ക്ക്. തലച്ചോറിന്റെ വളർച്ചയും പ്രവർത്തനവും നിലച്ചു പോകുന്ന അസുഖം. ഈ രോഗം ബാധിക്കുന്ന കുഞ്ഞുങ്ങൾ പ്രസവത്തോടെ തന്നെ മരിച്ചു പോവുകയാണു പതിവ്. അപൂർവമായി ജീവൻ തിരിച്ചു കിട്ടിയാലും തലച്ചോർ കാര്യക്ഷമമായിരിക്കില്ല. മാത്രമല്ല ഓരോ വർഷവും അസുഖത്തിന്റെ കാഠിന്യം വർധിക്കാം. ഒരു ദിവസം ചിലപ്പോൾ ഇരുപതു തവണ അപസ്മാരം ഉണ്ടാവും. വലിയ ഡോസിൽ മരുന്നു നൽകേണ്ടി വരും. വില കൂടിയ മരുന്നാണ്. അങ്ങനെ മാസത്തിൽ അഞ്ചു ദിവസമെങ്കിലും ആശുപത്രിവാസത്തിലായിരിക്കും. പക്ഷേ, ഇതൊന്നും സാന്ദ്ര അറിയുന്നതേയില്ല.
വല്ലപ്പോഴും ഒരു കരച്ചിൽ അല്ലെങ്കിൽ ഒരു ചിരി. എല്ലാം അതിൽ ഒതുങ്ങും. സാന്ദ്രയെപ്പോലെയുള്ള മറ്റു കുഞ്ഞുങ്ങളുടേയും സ്ഥിതി ഇതു തന്നെ. ഈ മക്കളെ ഞങ്ങൾ നോവായി കാണുന്നില്ല. അവർ ഞങ്ങൾക്കു സ്നേഹമാണ്. ആണ്ടിലൊരിക്കൽ അവരുടെ മുഖത്തു ഒരു ചിരി വിടരും. അത് അമൃതു പോലെയാണു ഞങ്ങൾ സ്വീകരിക്കുന്നത്. ഞങ്ങളുടെ മക്കൾ കിലുക്കാംപെട്ടി പോലെ സംസാരിക്കാറില്ല. അവർ ചിത്രശലഭങ്ങളെപ്പോലെ പാറി നടക്കാറുമില്ല.''ഷീജ സംസാരിച്ചു തുടങ്ങുന്നത് പൊതുയിടങ്ങളിലെങ്ങും കാണാത്ത ഒരുകൂട്ടം അമ്മമാരെക്കുറിച്ചാണ്...
സേവനത്തിന്റെ ബാലപാഠം
Esta historia es de la edición April 27, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 27, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു