കൗമാരം മുതൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മളെ അലട്ടുക വ്യത്യസ്ത സൗന്ദര്യ പ്രശ്നങ്ങളായിരിക്കും. ഓരോ കാലഘട്ടത്തിലേക്കും കടക്കും മുൻപേ തന്നെ ഈ പ്രശ്നങ്ങൾ അറിയാം. കാരണം, ഇവ അനുസരിച്ചു വേണം ഓരോ പ്രായത്തിലേയും ദൈനംദിന ചർമ പരിചരണം പ്ലാൻ ചെയ്യാൻ. മുടങ്ങാതെ ദിവസവുമുള്ള പരിചരണവും ചർമപ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ തിരിച്ചറിഞ്ഞു വേണ്ട പരിഹാരവും ചെയ്താൽ എന്നും സുന്ദരിയായിരിക്കുക എന്നത് ഒരു ടാസ്ക് ആയി മാറില്ല.
13 - 19 വയസ്സുവരെ മുഖക്കുരു തന്നെ വില്ലൻ
സമ്പാദ്യ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതു പോലെയാണു ചർമ സംരക്ഷണത്തിന്റെ കാര്യവും. കൗമാരപ്രായം മുതൽ ചർമസംരക്ഷണത്തിനായി സമയം മാറ്റി വയ്ക്കണം. അതു കൃത്യമായി തുടരുകയും വേണം. എത്ര നേരത്തെ സ്കിൻ കെയർ തുടങ്ങുന്നുവോ ചർമത്തിന്റെ ഭാവി അത്രയും സുരക്ഷിതമാണ്.
മോണിങ് സ്കിൻ കെയർ
ഫെയ്സ് വാഷ് രാവിലെ ഉണരുമ്പോൾ തന്നെ ചർമ സ്വഭാവത്തിനു യോജിച്ച ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പി മാറ്റുക.
മോയിസ്ചറൈസർ: വരണ്ട ചർമമുള്ള കൗമാരക്കാർക്കു മാത്രം മതി മോയിസ്ചറൈസർ എന്നു കരുതല്ലേ, ഡ്രൈ സ്കിൻ ഉള്ളവർ ഹൈഡ്രേറ്റിങ് മോയിസ്ചറൈസറും എണ്ണമയമുള്ള ചർമക്കാർ നോൺ കൊമഡോജനിക് മോയിസ്ചറൈസറും ഉപയോഗിക്കുക.
സൺസ്ക്രീൻ: ജീവിതസായാഹ്നം വരെ ഒപ്പം കൂട്ടേണ്ട സ്കിൻ കെയർ പ്രൊഡക്റ്റ് ആണ് സൺസ്ക്രീൻ. എസ്പിഎ ഫ് 30+ ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. വീട്ടിൽ നിന്നു പുറത്തു പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മഴയാണെങ്കിലും വെയിലാണെങ്കിലും സൺ സ്ക്രീൻ പുരട്ടണം
നൈറ്റ് സ്കിൻ കെയർ
ഫെയ്സ് വാഷ് : കൗമാരകാലത്തെ പ്രശ്നങ്ങളെ വരുതിയിലാക്കാൻ എണ്ണമയവും അഴുക്കും പൊടിയും അകറ്റി ചർമം വൃത്തിയായി സൂക്ഷിക്കുക എന്നതു പ്രധാനമാണ്. രാത്രി കിടക്കും മുൻപ് ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പിക്കളയുക. മേക്കപ് പൂർണമായി നീക്കി മുഖം വൃത്തിയാക്കാതെ ഉറങ്ങുകയേ അരുത്.
മോയിസ്ചറൈസ്: ചർമത്തിനിണങ്ങുന്ന മോയിസ്റൈസർ പുരട്ടുക.
ഏറ്റവും പ്രധാനം
മുഖക്കുരുവാണു കൗമാരക്കാരെ അലട്ടുന്ന പ്രധാന ചർമ പ്രശ്നം. എണ്ണമയമുള്ള ചർമക്കാരെ പ്രത്യേകിച്ചും.
Esta historia es de la edición May 25, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 25, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം