പൂത്തുലഞ്ഞു മുറ്റത്തു നിൽക്കുന്ന അരളി ആളെ കൊല്ലുമെന്നതു വിശ്വസിക്കാനാകാത്തവർ ഇപ്പോഴുമുണ്ട്. ആലപ്പുഴയിലെ ഹരിപ്പാട് അരളിപ്പൂവും ഇലയും അറിയാതെ കഴിച്ച യുവതി മരിച്ച സംഭവത്തോടെയാണു ചെടികളിലെ വിഷസാന്നിധ്യത്തെക്കുറിച്ചു പലരും തിരിച്ചറിയുന്നത്. പൂന്തോട്ടവും അകത്തളവും അലങ്കരിക്കാൻ നട്ടു വളർത്താനുള്ള ചില ചെടികളുടെ ഇലയിലും തണ്ടിലും പൂവിലുമെല്ലാം വിഷാംശമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ പോയാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം.
പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഫലപ്രദമായ മറുമരുന്നുകൾ ലഭ്യമാണ്. ചെടിയിൽ നിന്നുള്ള വിഷ ബാധയ്ക്കു കൃത്യമായ മരുന്നുകൾ ഇല്ല. വിഷബാധയേറ്റൽ എൽ ഇനം ചെടിയിൽ നിന്നാണെന്നു തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ ചികിത്സ ഫലപ്രദമാകും. മുറ്റത്തും അകത്തളങ്ങളിലും നട്ടു പരിപാലിക്കുന്ന ചെടികൾ ജീവനെടുക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
ജീവനെടുക്കും അരളി
വടക്കൻ കേരളത്തിൽ വെള്ള ചെമ്പകത്തിനും പ്ലൂമേറിയ അരളി എന്ന വിളിപ്പേരുണ്ട്. എന്നാൽ വെള്ള, പിങ്ക്, ചുവപ്പ് പൂക്കളുമായി നീറിയം' എന്ന ശാസ്ത്രനാമമുള്ള അരളിയെയാണു സൂക്ഷിക്കേണ്ടത്. സംസ്കൃതത്തിൽ "അശ്വമാരക', "കാജമാരക' എന്നീ പേരുകളിലാണ് അളി അറിയപ്പെടുന്നത്. കുതിരയെ കൊല്ലാൻ തക്ക വിഷം' എന്നാണ് അർഥം.
കാര്യമായ പരിചരണമേകിയില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന അരളി പൂന്തോട്ടങ്ങളിലെ പ്രിയ ഇനമാണ്. ക്ഷേത്രങ്ങളിലെ പൂജയ്ക്കും ഉപയോഗിക്കാറുണ്ട്.
അരളിയുടെ ഇലയിലും പൂവിലും തണ്ടിലുമെല്ലാം വിഷാംശമുണ്ട്. ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെട്ട ഡിജിറ്റോക്സിജെനിൻ, ഒലിയാഡിൻ, നീറിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് അരളിയെ വിഷലിപ്തമാക്കുന്നത്. ഇലയോ പൂവോ മനുഷ്യശരീരത്തിനുള്ളിലെത്തിയാൽ ഛർദി, ക്ഷീണം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകും.
ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവു കൂടിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ആമാശയം, നാഡീവ്യൂഹം, ഹൃദയം എന്നിവയെ എല്ലാം ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഹൃദയസ്തംഭനമുണ്ടായി മരണം തന്നെ സംഭവിക്കാം.
Esta historia es de la edición May 25, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 25, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം