ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക കൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം. മുഖസൗന്ദര്യത്തെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കും എളുപ്പത്തിൽ കണ്ടെത്താവുന്ന പരിഹാരമുണ്ട് ആയുർവേദത്തിൽ.
പ്രധാന ചർമ വിഭാഗങ്ങളും അവയ്ക്ക് ആയുർവേദം നിർദേശിക്കുന്ന അധികം ചേരുവകൾ വേണ്ടാത്ത പറയുന്ന പ്രതിവിധിയും ഫെയ്സ്പാക്കുകളും അറിയാം.
ചർമം പലത്, കരുതലും
പ്രധാനമായും അഞ്ചു തരം ചർമമാണ് ഉള്ളത്. അവയോരോന്നും ഏതെന്നു മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണു ചർമാരോഗ്യത്തിന്റെ അടിസ്ഥാനം.
വരണ്ട ചർമം - വാത സ്വഭാവമുള്ളവർക്കാണ് വരണ്ടചർമം ഉണ്ടാകുക. മൃദുത്വവും തിളക്കവുമില്ലാതിരിക്കുന്ന ഈ ചർമക്കാർക്ക് പെട്ടെന്നു ചുളിവുകൾ വീഴാനും സാധ്യതയുണ്ട്.
ഒരു ചെറിയ സ്പൂൺ നാൽപാമരാദി കേരവും അര ചെറിയ സ്പൂൺ വീതം തേനും റോസ് വാട്ടറും ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. ഇതു വരണ്ട ചർമത്തിനു മൃദുത്വം നൽകും.
എണ്ണമയമുള്ള ചർമം ആയുർവേദ ശാസ്ത്രപ്രകാരം കഫപ്രകൃതക്കാരിലാണ് എണ്ണ മയമുള്ള ചർമം ഉണ്ടാകുക. ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ ഇവരെ അധികമായി അലട്ടാം.
ഒരു വലിയ സ്പൂൺ മുൾട്ടാനി മിട്ടിയും ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്തു തയാറാക്കുന്ന ഫെയ്സ് പാക് എണ്ണമയം അകറ്റിനിർത്താൻ സഹായിക്കും. പാക്ക് അണിഞ്ഞ് 15 മിനിറ്റിനു ശേഷം മുഖം കഴുകാം.
സെൻസിറ്റീവ് ചർമം - പിത്ത സ്വഭാവം അധികരിച്ചു നിൽക്കുന്നവരിലാണു സെൻസിറ്റീവ് ചർമം കൂടുതലായും പ്രശ്നങ്ങളുണ്ടാക്കുന്നത്. പെട്ടെന്ന് അസ്വസ്ഥമാകുന്ന ചുവക്കുന്ന ചർമമാണ് ഇത്.
ചർമകാന്തിക്കായി തൊലി നീക്കിയ കുക്കുമ്പർ കഷണം അരച്ചു മുഖത്തു പുരട്ടാം. 10 മിനിറ്റിനുശേഷം കഴുകാം. ഒരു കഷണം പപ്പായ ഉടച്ചതിൽ അല്പം പാൽ ചേർത്തു പാക് തയാറാക്കി മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകാം.
കോംബിനേഷൻ സ്കിൻ - നെറ്റി, മൂക്ക്, താടി എന്നിവിടങ്ങളിൽ എണ്ണമയവും ബാക്കി ഭാഗങ്ങളിൽ വരണ്ട ചർമവുമായിരിക്കുന്നതാണ് കോംബിനേഷൻ സ്കിൻ
Esta historia es de la edición July 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു