അന്ന് ആ മത്സരത്തിന്റെ അവസാനഘട്ടത്തിൽ "അയ്യോ, നാട്ടുകാരെന്ത് പറയും?' എന്ന് ചിന്തിച്ചിരുന്നെങ്കിൽ എന്റെ സ്വപ്നങ്ങൾ മങ്ങിപ്പോയേനേ... അന്ന് മനസ്സിനോട് "യെസ് പറഞ്ഞതാണ് ഇന്ന് ഇരുപത്തിമൂന്നുകാരി അശ്വതി പ്രഹ്ലാദൻ എന്ന പേര് ഏറെ പേരിലേക്ക് എത്താൻ കാരണം. 2024 മിസ് എറണാകുളം ടൈറ്റിൽ വിന്നറാണ് അശ്വതി.
പരിഹാസത്തിന് ചുട്ട മറുപടി
“ബോഡി ബിൽഡിങ് തുടങ്ങാനുള്ള കാരണം തന്നെ ബോഡി ഷെയിമിങ്ങാണ്. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നതു കൊണ്ടു പണ്ടു തൊട്ടേ ആളുകൾ ശരീരത്തെ കുറിച്ചു മോശം കമന്റുകൾ പറഞ്ഞിരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും വണ്ണം വച്ചാൽ മതി എന്നായിരുന്നു ആഗ്രഹം. വർക്കൗട്ട് തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി.
ആദ്യം ഒരു രസത്തിനാണ് മത്സരത്തിൽ പങ്കെടുത്തത്. പക്ഷേ, ആദ്യത്തെ മത്സരത്തിൽ തന്നെ നേട്ടങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ ഗൗരവത്തോടെ തന്നെ സമീപിച്ചു. തുടക്കത്തിൽ വീട്ടിൽ നിന്നു വലിയ പിന്തുണയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് അവരും ഒപ്പം നിന്നു.
മത്സരത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിക്കിനി ഇടേണ്ടി വരും എന്നു മനസ്സിലായി. അതിട്ടില്ലെങ്കിൽ ഇടുന്നവർക്ക് മുൻഗണന കിട്ടും എന്ന തരത്തിലായിരുന്നു മത്സരങ്ങൾ, ഒരിനം വസ്ത്രം ഇടാത്തതു കൊണ്ട് എന്റെയൊരു സ്വപ്നം നഷ്ടപ്പെടുത്താൻ തോന്നിയില്ല, അതുകൊണ്ട് ഞാൻ ബിക്കിനി അണിഞ്ഞു മത്സരത്തിനിറങ്ങി. സമൂഹത്തെ ഓർത്ത് സ്വപ്നം മാറ്റി വച്ചാൽ സ്വപ്നങ്ങൾ മാറ്റി വയ്ക്കാനേ സമയം കാണൂ എന്നും മനസ്സിലായി. ഒരാൾ മുന്നോട്ടു വന്നാൽ അതുവരെ പലർക്കും ബുദ്ധിമുട്ടായി തോന്നിയിരുന്നൊരു കാഴ്ച സ്വാഭാവികമായി മാറുകയും ചെയ്യും.
തളർന്നു വീണു. എഴുന്നേറ്റു
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്