മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ, കഥകളിൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള വഴി ആകാശത്തോടു ചോദിച്ചാൽ മതി. മാനം തൊട്ടു നിൽക്കുന്ന ഗോപുരങ്ങൾ അങ്ങോട്ടേക്കുള്ള വഴികാട്ടിത്തരും. ശനിയാഴ്ചയാണ്. തിരക്കിന്റെ വൻ തിര.
കാർ ഓടിച്ചിരുന്ന വിജയകുമാർ ആദ്യമേ പറഞ്ഞി രുന്നു, “കോവിൽ പക്കത്തില് പാർക്ക് പൺറത് റൊ മ്പ കഷ്ടം. കാലേയിലെ പോനാ പോതുമാ?
പക്ഷേ, സന്ധ്യ തിരികൊളുത്തി കഴിഞ്ഞാൽ ആകാശഗോപുരങ്ങൾക്ക് ഭംഗി കൂടും. മഞ്ഞവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന തെരുവുകളിൽ മല്ലിയും മുല്ലയും വിരിയും അകത്തു ശ്രീകോവിലിനു ള്ളിൽ ആരതിയുഴിയുമ്പോൾ ദൈവവും ഭക്തനും മാത്രമാകും. കണ്ണിൽ നെയ്വിളക്കിന്റെ നാളം ആളും. ഉള്ളിൽ ഭഗന്ധം നിറയും. പിന്നെ, പടഹവാദ്യങ്ങളോടെയുള്ള ശീവേലിയും തൊഴാം. ഇതൊക്കെയനുഭവിക്കാൻ സന്ധ്യയാണു നല്ലത്. വിജയകുമാറിനോട് ഇത്രയും തമിഴിൽ പറയാനറിയാത്തതുകൊണ്ട് കാറിൽ നിന്നു തിരക്കിലേക്കിറങ്ങി നിന്നു. അതോടെ ആൾപ്പുഴ കോവിലിലേക്കു കൊണ്ടു പോയി.
ഏഴുനിലയിൽ വിണ്ണിലേക്കുയർന്ന രാജഗോപുരത്തിനു നടുവിൽ വെളിച്ചം വിതറുന്ന അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു, അൻപേ ശിവം, ശിവായ ശിവായ. ഉള്ളിലേക്കു നടന്നതും മനസ്സിൽ മന്ത്രകർപ്പൂരം തെളിഞ്ഞു. ഓം നമഃ ശിവായ...
പകൽ, ഗോപുരവഴിയിൽ
പിറ്റേന്ന്.
പകൽ പിറക്കുന്നേയുള്ളൂ. ആകാശത്തു നിന്നു ചന്ദ്രൻ മാഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ കണ്ട വഴികളേയല്ല. ആ കാഴ്ചകൾ സ്വപ്നമായിരുന്നന്നു തോന്നിക്കുന്ന രീതിയിൽ വെളിച്ചം തെരുവിനെ മാറ്റിക്കളഞ്ഞു. ആൾപ്പുഴയില്ല. കടകൾ തുറക്കുന്നതേയുള്ളൂ.
കഥയും കാഴ്ചയും ഒന്നിച്ച് ഉത്സവം നടത്തുന്ന മണ്ണാണിത്. മുന്നോട്ടു നടന്നു. കരിങ്കല്ലിൽ തീർത്ത വിസ്മയക്കാഴ്ചകൾ കിഴക്കുവശത്തുള്ള രാജഗോപുരം തൊട്ടേ തുടങ്ങുന്നു. കരിങ്കൽ പാളികൾ ചേർത്തുവച്ച ചുമരുകൾക്കു മുകളിലാണു ഗോപുരം. സൂക്ഷിച്ചു നോക്കിയാൽ കാണാം, തച്ചന്റെ കരവിരുതിൽ വിരിഞ്ഞ ശിവകഥകൾ. പാലാഴി മഥനം, നടരാജ വിഗ്രഹം, പാർവതീപരിണയം, ഗണേശമുഖം തുടങ്ങി ഒരുപാടു കാഴ്ചകൾ ഗോപുരത്തിലുണ്ട്.
Esta historia es de la edición August 31, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 31, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും