താനാരാ?' എന്ന് മറാഠിയിൽ ചോദിച്ചാലും നല്ല മണിമണി പോലെ ഉത്തരം വരും “മാസെ നവ് ചിന്നു ചാന്ദ്നി ആഹെ.' (എന്റെ പേര് ചിന്നു ചാന്ദ്നി എന്നാണ്).
"വിശേഷം', "താനാരാ', 'ഗോളം' എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ചിന്നു ചാന്ദ്നി ഇപ്പോൾ മറാഠി ഭാഷയുടെ ഓതിരം കടകം പ്രാക്ടീസ് ചെയ്യുകയാണ്.
“ഒരു മറാഠി വെബ് സീരിസിന്റെ വർക്കാണ് നടക്കുന്നത്. അതേക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല. അഭിനയത്തിനൊപ്പം സ്വന്തം പ്രൊഡക്ഷൻ കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണു ഞാൻ.''
കോമഡി കഥാപാത്രങ്ങൾ ഇഷ്ടമാണോ?
ഹരിദാസ് സംവിധാനം ചെയ്ത "താനാരാ'യിലൂടെയാണ് ആദ്യമായി ചിരിക്കു പ്രാധാന്യമുള്ള കഥാപാത്രമാകുന്നത്. അതിനുമുണ്ടൊരു മറാഠി കണക്ഷൻ, മറാഠി സിനിമയുടെ റീമേക്ക് ആണ് താനാരാ. ഇതുവരെ അഭിനയിച്ചതെല്ലാം കുറച്ച്സീ രിയസ് കഥാപാത്രങ്ങളാണ്. "അമ്മോ തുടരെ വരുന്നതെല്ലാം വൻ ഹെവിയാണല്ലോ' എന്നു വിചാരിച്ചിരിക്കുമ്പോഴാണ് താനാരായിലെ അഞ്ജലി എന്ന കഥാപാത്രം കിട്ടുന്നത്. റാഫി സാറിന്റെ സിനിമകൾ കണ്ടു ചിരിച്ചു വളർന്ന കുട്ടിക്കാലമാണെന്റേത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ വർക്ക് ചെയ്യാൻ അവസരം കിട്ടിയതു തന്നെ വലിയ ഭാഗ്യം.
ഒടിടി റിലീസോടെ "വിശേഷത്തിലെ സജിത കൂടുതൽ പോപ്പുലറായി ?
ഒടിടി റിലീസിനു ശേഷം ഒരുപാടു പേർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്നുണ്ട്.
സിനിമയുടെ ടൈറ്റിൽ കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം എത്തുക കല്യാണം കഴിഞ്ഞ് അധികം വൈകാതെ കേട്ടു തുടങ്ങുന്ന ചോദ്യമാണ്. എന്നാൽ ആ വിശേഷം സിനിമയുടെ ഒരു കുഞ്ഞു ഭാഗം മാത്രമാണ്. ഡിവോഴ്സ്, രണ്ടാം വിവാഹം, പിസിഒഡി, ഫെർട്ടിലിറ്റി ചികിത്സകൾ, കുഞ്ഞിനായുള്ള കാത്തിരിപ്പ്, പങ്കാളികൾ തമ്മിലുണ്ടാകേണ്ട സൗഹൃദം തുടങ്ങി ഒരുപാട് വിഷയങ്ങൾ ചേ രുന്ന കഥയാണത്.
സ്വപ്നം കാണുന്ന കഥാപാത്രങ്ങളുണ്ടോ?
"അനുരാഗ കരിക്കിൻ വെള്ളമാണ് ആദ്യ സിനിമ. അഭിനയം കരിയറാക്കാനുള്ള ആത്മവിശ്വാസം തന്നത് 'കാതലാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ കെട്ടി പിടിച്ച് അഭിനന്ദിച്ചു. എനിക്ക് സാധിക്കും എന്നു തോന്നിയ നിമിഷമാണത്.
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു