അമ്മയുടെ ഹൃദയത്തിലാണു കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിനു നൊന്താൽ അമ്മ മനസ്സും വേദനിക്കും. അപ്പോൾ ജീവൻ പോലും നിലച്ചു പോകുന്ന രോഗങ്ങൾ വന്നാലോ ? കുട്ടികളിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് അറിയാം.
ജന്മനാ ഉള്ള ഹൃദയത്തകരാറുകൾ ഏതൊക്കെയാണ് ? കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ കൺനിറ്റൽ ഹാർട് ഡിഫക്ട് എന്നാണു വിളിക്കുക. ഇതു കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. ജനിക്കുന്ന 1000 കുട്ടികളിൽ 8-10 പേർക്കും ഹൃദയത്തകരാർ ഉണ്ടാകാമത്രേ. 120 കുട്ടികളിൽ ഒരാൾക്കു ജന്മനാ ഹൃദയത്തകരാർ ഉണ്ടാകാം.
ഹൃദയ അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തികളിൽ കാണുന്ന തുളയാണ് ഭൂരിഭാഗവും. മിക്കപ്പോഴും ഇവ തനിയെ അടയുമെങ്കിലും വലിയ തുളകൾ സർജറിയിലൂടെ അടയ്ക്കേണ്ടി വരും. സങ്കീർണതയുള്ള ഹൃദയത്തകരാറുകളും വരാം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുന്ന സാഹചര്യം അതിലൊന്നാണ്. ആ സാഹചര്യത്തിൽ ഹൃദയത്തിൽ നിന്നു പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജ ന്റെ അളവ് കുറവായിരിക്കും. ഇത് ശരീരമാകെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തിനു ദോഷകരമാകും. ഹൃദയത്തിലെ ഞരമ്പുകൾ തിരിഞ്ഞു പോകുന്ന അവസ്ഥയും (ട്രാൻസ് പൊസിഷൻ) ഉണ്ട്. ജന്മനായുള്ള ഹൃദയത്തകരാറുകളിൽ ഏതാണ്ടു 10 ശതമാനം മാത്രമാണ് അതിസങ്കീർണ പ്രശ്നങ്ങൾ. ഹൃദയത്തിലെ ഒന്നോ രണ്ടോ അറ ഇല്ലാതിരിക്കുക, വാൽവ് ഇല്ലാതിരിക്കുക ഒക്കെ ഇതിൽ പെടും.
നേരത്തേ കണ്ടുപിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകട സാധ്യത എന്തൊക്കെയാണ് ?
നേരത്തേ കണ്ടുപിടിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ പ്രധാനമാണ്. കൃത്യസമയത്തു ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ അവസ്ഥകളാണ് ചിലതെങ്കിലും.
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ബ്ലൂബേബീസ് എന്ന അവസ്ഥയിൽ ഹൃദയം, തലച്ചോറ് പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കു ദോഷമാണ്. തകരാറുകൾ തിരിച്ചറിയപ്പെട്ടില്ല എങ്കിൽ തലച്ചോറ് അടക്കമുള്ള അവയവങ്ങൾക്ക് തകരാർ സംഭവിക്കാനും ചില സാഹചര്യങ്ങളിൽ മരണം സംഭവിക്കാനും വരെ സാധ്യത കൂടുതലാണ്.
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു