ബിന്നി കൃഷ്ണകുമാറിനോടും മകൾ ശിവാംഗിയോടും സംസാരിച്ചു തുടങ്ങുമ്പോൾ ശരിക്കും ആരാണ് ഈ വീട്ടിലെ കുട്ടി എന്നു സംശയം തോന്നും. കലപില എന്ന വാക്കു കണ്ടുപിടിച്ചതു തന്നെ ശിവാംഗിക്കു വേണ്ടിയാണെന്നു പറഞ്ഞ് ബിന്നി ചിരിക്കുന്നു.
ചെന്നൈയിലെ വീട്. വാതിൽ തുറന്നപ്പോൾ മണിച്ചിത്രത്താഴിന്റെ തമിഴ് രൂപമായ ചന്ദ്രമുഖിയിലെ സീൻ മനസ്സിലേക്കു വന്നു. പ്രഭുവും രജനികാന്തും കിളിവാതിലിലൂടെ അകത്തേക്കു നോക്കിനിൽക്കുന്നു. മാന്ത്രികകളത്തിലേക്ക് ജ്യോതികയുടെ ഗംഗ നൃത്തച്ചുവടുവച്ചു വരുന്നു. ഒപ്പം രാ... രാ... എന്ന പാട്ടും. മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാർത്തായ തമിഴിൽ രാ...രാ... ആയപ്പോൾ പാടി ഹിറ്റാക്കിയത് ബിന്നി കൃഷ്ണകുമാറാണ്.
ഇടയ്ക്ക് ചന്ദ്രമുഖിയെ പോലെ ശിവാംഗി വാതിൽ തള്ളിത്തുറന്നു വന്ന് അമ്മയോടു തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അകത്തേക്കു കയറിപ്പോകും. കുറച്ചു കഴിഞ്ഞ് ഗംഗയെ പോലെ വന്നു മലയാളത്തിൽ രണ്ടു ഡയലോഗ് അടിക്കും. മേക്കപ് വിഡിയോ എങ്ങനെ വൈറലാക്കാം എന്ന ആലോചനകളാണ് അകത്തു നടക്കുന്നത്.
കേരളത്തിൽ സംഗീത റിയാലിറ്റി ഷോകളിൽ അമ്മയുടെ പാട്ടും പൊട്ടും പിന്നെ, കമ്മലും മാലകളുമൊക്കെ വൻ ഹിറ്റാണ്. മകൾ പക്ഷേ, തമിഴ്നാട്ടിലെ സിംഗക്കുട്ടിയാണ്. "കുക്കു വിത് കോമാളി' എന്ന കുക്കിങ് റിയാലിറ്റി ഷോയി ൽ ശിവാംഗി സൂപ്പർ ഹിറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.
ഇനി രണ്ടു പേരെക്കൂടി പരിചയപ്പെടാം; ബിന്നിയുടെ ഭർത്താവ് ഡോ.കൃഷ്ണകുമാർ, ശാസ്ത്രീയസംഗീതജ്ഞൻ. മകൻ വിനായക് സുന്ദർ. അച്ഛനും അമ്മയും പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടും അതു കേൾക്കാതെ, ഡാൻസിനോടു താൽപര്യം കാണിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. അമ്മയുടെയും മകളുടെയും കലപിലയിൽ മ്യൂട്ടായി പോകുന്ന രണ്ടുപേരാണോ ഇവരെന്നു ന്യായമായും സംശയിക്കാം.
രാഗം താളത്തെ കണ്ടപോലെയാണു ഞങ്ങൾ കണ്ടു മുട്ടിയതെന്നു മക്കളോടു പറഞ്ഞിട്ടുണ്ടോ?
കൃഷ്ണകുമാർ: ഞങ്ങൾ രണ്ടുപേരും പാട്ടിന്റെ വീട്ടിൽ വളർന്നവരാണ്. എന്റെ അച്ഛൻ പ്രഫസർ കല്യാണ സുന്ദരം മാർ ഇവാനിയോസിലെ ഗണിതശാസ്ത്ര അധ്യാപകൻ. അമ്മ ശാരദകല്യാണ സുന്ദരം സംഗീത. അമ്മയുടെ അടുത്തു പാട്ടു പഠിക്കാൻ വരുന്ന കുട്ടികൾക്കൊപ്പം ഞാനും ചേർന്നു. അങ്ങനെയാണു തുടക്കം.
Esta historia es de la edición October 12, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 12, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം