ഒറ്റയ്ക്ക് പോകാനോ...!! അച്ഛനെ കൂടെ കൂട്ടിക്കോ. അല്ലെങ്കിൽ കൂട്ടുകാരികളോടൊപ്പം പൊയ്ക്കോ. ഇടയ്ക്കിടെ വിളിച്ച് എവിടെയാണെന്നു പറയണേ...
കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികളെ ചുറ്റിപ്പറ്റി നിൽക്കുന്ന ഇത്തരം നിബന്ധനകൾക്ക് മാറ്റമില്ല. അപ്പോഴാണു നമ്മുടെ നാട്ടിൽ നിന്നൊരു മിടുക്കി പുറത്തൊരു ബാഗും തൂക്കി ഇഷ്ടമുള്ള രാജ്യങ്ങളിലേക്കൊക്കെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഒറ്റപ്പാലംകാരി അരുണിമ. ഇങ്ങനെ ഇറങ്ങിത്തിരിച്ചൊരു പെൺകുട്ടിയോടു നമ്മുടെ സമൂഹം പുലർത്തുന്ന മനസ്ഥിതി കാണാൻ ബാക്ക് പാക്കർ അരുണിമ എന്ന് യുട്യൂബ് ചാനലിനടിയിലെ കമന്റുകൾ തിരഞ്ഞാൽ മതി. "എന്റെ കേരളം എത്ര സുന്ദരം' എന്ന് ആരും പാടിപ്പോകുന്ന മട്ടിലാണു കമന്റുകൾ.
ഒറ്റയ്ക്കു യാത്ര ചെയ്യുന്നു, കിട്ടിയ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കുന്നു, ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു, അപരിചിതരായ പുരുഷ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുന്നു, ഇതെല്ലാം കേരളത്തിലെ സദാചാര പൊലീസുകാരെ ചൊടിപ്പിക്കുന്നു.
ഇതു കണ്ടു വെറി പൂണ്ടു വിമർശന കമന്റുകൾ, അപഹാസ വിഡിയോകൾ, മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ തുടങ്ങി അരുണിമയ്ക്കെതിരേ ഉയരുന്ന ആയുധങ്ങൾ അനവധിയാണ്. അവയെ ചിറകിൽ പറ്റിയ വെള്ളത്തുള്ളികളെയെന്നതു പോലെ കുടഞ്ഞെറിഞ്ഞ് ആ പക്ഷി പറന്നുയരുകയാണ്. നാടായ നാടുകൾ ചുറ്റി, കാണായ കാഴ്ചകൾ കാണാൻ...
ഒറ്റയ്ക്കൊരു നാൾ
യാത്ര ചെയ്യുന്ന കാര്യത്തിൽ എന്നെയാരും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. അച്ഛൻ മോഹൻ ദാസ് നന്നായി യാത്ര ചെയ്യുന്നയാളാണ്. അച്ഛനൊപ്പം ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അടങ്ങിയൊതുങ്ങിയിരിക്കാൻ അന്നേ എനിക്കു പ്രയാസമായിരുന്നു.
അമ്മ വാസന്തി സ്ട്രോക്ക് ബാധിതയായിരുന്നു. എനിക്ക് 18 വയസ്സായപ്പോൾ മരിച്ചു. അച്ഛൻ, ഇളയമ്മ ധനലക്ഷ്മി, ചേട്ടൻ വിമൽ ദേവ്, ചേട്ടന്റെ വൈഫ് അയാന എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഡിസ്ട്രിക്റ്റ് മലേറിയ ഓഫിസറായിരുന്നു. വിരമിച്ചശേഷം സ്വന്തമായി പുസ്തകശാലയുണ്ട്. ഇളയമ്മ ബ്യൂട്ടി പാർലർ നടത്തുന്നു. ചേട്ടനും ഭാര്യയും ഓസ്ട്രേലിയയിലാണ്.
ബികോം വിത് അയാട്ട പഠിക്കുന്ന സമയത്താണ് ആദ്യ യാത്ര. ഗോവയിലേക്ക്. ട്രെയിൻ മാർഗം തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൂബ്ലി വഴി പോയി തിരിച്ചു ഞാൻ പഠിക്കുന്ന ഇടമായ എറണാകുളത്തേക്ക് എത്തി, എന്റെ പതിനെട്ടാം വയസ്സിൽ.
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു