വരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. മ്മടെ ധർമജന്റെ വീടിനവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി. വീട് ധർമജന്റെ ആണങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം.
വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും മുൻപേ അക്കി വന്നു മുഖം കാണിച്ചു. ഓമനത്തമുള്ള കുഞ്ഞൻ നായ്ക്കുട്ടി. “വിരുന്നുകാരെ ആദ്യം വരവേൽക്കാനുള്ള അവകാശം അക്കിയുടേതാണ്'' പിന്നാലെ വന്ന ധർമജന്റെ ഭാര്യ അനുജ പറഞ്ഞു. അപ്പോൾ മുറ്റത്തൊരു ഒരു സൈക്കിൾ മണി മുഴങ്ങി. രണ്ടു കവർ പാലുമായി ചിരിയോടെ പ്രിയതാരം കടന്നു വന്നു.
സ്വീകരണമുറിയിലെ ഷെൽഫിൽ നിറയെ ഉണ്ട് ധർമജനു കിട്ടിയ അവാർഡുകളും ചിത്രങ്ങളും. അവയെല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. രണ്ടോ മൂന്നോ നിമിഷം അവ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ധർമജൻ ബോൾഗാട്ടി എന്ന കലാകാരന്റെ വളർച്ചയുടെ ജീവചരിത്രം.
"വി.സി. കുമാരന്റെയും മാധവിയുടേയും മകൻ ധർമജൻ' ഇതാണ് എനിക്കെന്നും പ്രിയപ്പെട്ട മേൽവിലാസം. മുളവുകാടാണ് സ്വദേശം. അച്ഛനു കൂലിപ്പണിയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകൻ മൈക്ക് അനൗൺസ്മെന്റ് എന്നും എനിക്കു കൗതുകമായിരുന്നു. കുട്ടിക്കാലത്തു വീടിനടുത്ത പറമ്പിൽ ഒരു യോഗം നടക്കുന്നു. ഞാൻ മൈക്കിനെ നോക്കി. മൈക്ക് എന്നെയും കണ്ടു കാണും. അനുവാദം ഒന്നും ചോദിച്ചില്ല. നേരെ എടുത്തങ്ങ് അനൗൺസ് ചെയ്തു.
"പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ പ്രിയ നേതാവ്, നാടിൻ പൊന്നോമന... അതാണ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള എന്റെ അരങ്ങേറ്റം. പിന്നെ, തിരഞ്ഞെടുപ്പു കാലത്തു പകൽ മുഴുവൻ അനൗൺസ്മെന്റ് രാത്രി പോസ്റ്റർ ഒട്ടിക്കൽ, ചുവരെഴുത്ത്. അങ്ങനെ രസകരമായ പരിപാടികൾ. സേവാദളിന്റെ ജില്ല, സംസ്ഥാന അംഗമായിരുന്നു ഞാൻ. വിദ്യാർഥി രാഷ്ട്രീയത്തിലും സജീവം.
കണ്ണുനിറച്ച നഷ്ടം
കളിപ്പാട്ടങ്ങളോ കളർപെൻസിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു, വായന. അച്ഛൻ ധാരാളം പുസ്തകം വാങ്ങിത്തരും. പത്തു നല്ല പുസ്തകം വായിച്ചാൽ പത്തു വരിയെങ്കിലും എഴുതാൻ സാധിക്കുമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും.
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു