എഴുന്നേൽക്കുമ്പോഴേ ക്ഷീണം, ദിവസം മുഴുവൻ ഉറക്കം തൂങ്ങുന്ന അവസ്ഥ, മുടി കൊഴിച്ചിൽ, ചർമത്തിന് പ്രായക്കൂടുതൽ... ചെക്കപ്പിൽ പ്രത്യേകിച്ചു രോഗങ്ങളൊന്നുമില്ല, എന്നാലോ ജീവിതം ആരോഗ്യകരമായി തോന്നുന്നുമില്ല.
ഈ അവസ്ഥയ്ക്കു കാരണം ശരീരത്തിൽ ജീവകങ്ങളുടെ അഥവാ വൈറ്റമിനുകളുടെ കുറവാകാം. എളുപ്പം പരിഹരിക്കാവുന്നതും എന്നാൽ ആരോഗ്യകാര്യത്തിലെ അശ്രദ്ധ മൂലം പരിഹരിക്കപ്പെടാതെ പോകുന്നതുമായ പ്രശ്നമാണിത്. എന്തൊക്കെ ജീവകങ്ങളുടെ കുറവ് ആണ് പൊതുവേ കാണാറുള്ളത്, എങ്ങനെ അവ പരിഹരിക്കണം എന്നെല്ലാം ജീവകങ്ങൾ തന്നെ പറഞ്ഞു തരും.
ഞങ്ങളുടെ ജോലി എന്തെന്നറിയാമോ ?
നിങ്ങളുടെ സുന്ദരമായ ശരീരത്തിന്റെ പ്രവർത്തനം ശരിയായി മുന്നോട്ടു കൊണ്ടുപോകലാണ് ഞങ്ങളുടെ ഉദ്ദേശവും ലക്ഷ്യവും. മൈക്രോ ന്യൂട്രിയന്റ്സ് എന്ന ഞങ്ങളില്ലാതെ നിങ്ങളുടെ ജീവിതം പൂർണമാകില്ല എന്നു തന്നെ പറയാം.
മൈക്രോ ന്യൂട്രിയന്റ്സിൽ ഏറ്റവും പ്രധാനപ്പെട്ട വൈ റ്റമിനുകൾ കൂടാതെ അയൺ, ക്രോമിയം, അയഡിൻ, കോ പ്പർ, സിങ്ക് തുടങ്ങിയവരുമുണ്ട്. തൽക്കാലം ഞങ്ങളുടെ കാര്യം മാത്രം പറയാം.
സമീകൃതമായി ആഹാരം കഴിക്കുകയാണെങ്കിൽ പ്രശ്നമൊന്നുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്കു കഴിയും.
ആഹാരത്തിൽ നിന്നും ഞങ്ങൾ ഓരോരുത്തരും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നൽ വയറിന്റെയും കുടലിന്റെയും പല ഭാഗങ്ങളിൽ വച്ചാണ്.
എന്നാൽ നിങ്ങളുടെ ദഹനപ്രക്രിയ ശരിയായി നടക്കുന്നില്ലായെങ്കിൽ ആഗിരണം ചെയ്യപ്പെടാതെ, ഞങ്ങൾക്ക് പു റത്തു പോകേണ്ടി വരും. ശരീരം വൈറ്റമിനുകളുടെ കുറവിലേക്കും അനുബന്ധ പ്രശ്നങ്ങളിലേക്കു കടക്കും.
വൈറ്റമിൻ എ
റെറ്റിനോൾ എന്നാണ് എന്റെ ശരിക്കുള്ള പേര്. ജീവനു തന്നെ ആധാരമായ പോഷകമൂലകങ്ങളിലൊന്നാണു ഞാൻ. കണ്ണുകളുടെയും ചർമത്തിന്റെയും ആരോഗ്യം സംരക്ഷിക്ക ലാണു ജോലി. നല്ല കാഴ്ച, തിളക്കമാർന്ന ആരോഗ്യമുള്ള ചർമം എന്നിവ വേണമെങ്കിൽ ഞാൻ കൂടിയേ തീരൂ.
എന്റെ കുറവ് നിശാന്ധത അഥവാ നൈറ്റ് ബ്ലൈൻഡ്സ്സിന് കാരണമാകാം. നിശാന്ധത ഒരു പ്രാരംഭ ലക്ഷണമാണ്. അന്ധത ക്രമേണ വളർന്നേക്കാം. ചർമത്തെ കൂടാതെ ശ്വാസകോശം, കുടൽ, മൂത്രനാളി എന്നിവയുടെ ആവര ണത്തെ ആരോഗ്യകരമായി നിലനിർത്താനും അണുബാധയിൽ നിന്നു സംരക്ഷിക്കാനും എന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 07, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു