ProbarGOLD- Free

തളരാതെ ചാലിച്ച നിറക്കൂട്ട്

Vanitha|March 29, 2025
പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ
- അഞ്ജലി അനിൽകുമാർ
തളരാതെ ചാലിച്ച നിറക്കൂട്ട്

ഇക്ക പോയി എഴുപതാം ദിവസം രണ്ടു മക്കളെ ഉപ്പയേയും ഉമ്മയേയും ഏൽപ്പിച്ചു ജോലി തേടി ഞാൻ ഒമാനിലേക്കു പോയി. എന്റെ തീരുമാനത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമുണ്ട്. പക്ഷേ, മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല.

ഇക്കയുമായി ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ എന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്താൻ എനിക്കൊരുപാടു കഷ്ടപ്പെടേണ്ടി വന്നു. എന്റെ മക്കളും മാതാപിതാക്കളും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ...'' സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സെറീനയ്ക്കു പറയാനുള്ളതു നിരവധി സ്ത്രീകൾക്കു പ്രചോദനമേകുന്ന ജീവിതയാത്രയാണ്.

സാസ് എന്ന ഓൺലൈൻ ബുട്ടീക് ആയിരുന്നു ആദ്യ സംരംഭം. പിന്നീടു കോഫീ വെൻഡ് മെഷീൻ വെൻഡറും ക്ലൗഡ് കിച്ചൺ ഉടമയും ഡ്രൈവറും ഇൻഷുറൻസ് ഏജന്റുമൊക്കെയായി.

റീനയുടെ യാത്ര ഇന്നെത്തി നിൽക്കുന്നതു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സാറ എന്ന മേൽ വിലാസത്തിലാണ്.

“കുട്ടിക്കാലം മുതൽ ഒരുങ്ങി നടക്കാനും മറ്റുള്ളവരെ ഒരുക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ അടുത്ത വീടുകളിൽ നടക്കുന്ന ചടങ്ങുകളുടെ അനൗദ്യോഗിക മേക്കപ് ആർട്ടിസ്റ്റ് ആയി. മേക്കപ്പിനെ ഗൗരവത്തോടെ സമീപിക്കാമെന്നു തോന്നിയപ്പോൾ പട്ടണം റഷീദ് സാറിന്റെ അക്കാദമിയിൽ ചേർന്നു പഠിച്ചു. ബൈഡൽ മേക്കപ്പിനൊപ്പം ധാരാളം സെലിബ്രിറ്റി വർക്കുകളും ഇപ്പോൾ ചെയ്യുന്നു. ഇഷ്ടമുള്ളൊരു പ്രവൃത്തി ജീവിതമാർഗം കൂടിയാകുമ്പോൾ കിട്ടുന്ന സന്തോഷം അറിയുകയാണ്.

സാറാസ് ട്രാൻക്വിൽ എന്ന ട്രാവൽ ഗ്രൂപ് ആണ് എന്റെ സംരംഭങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയത്. പ്രായമായവർക്കു വേണ്ടിയുള്ള യാത്രകളായിരുന്നു ആദ്യം മനസ്സിൽ. പക്ഷേ, പല വിഭാഗങ്ങളിൽപ്പെട്ട ആളുകൾ യാത്രയിൽ ഒപ്പം കൂടാൻ താൽപര്യം പ്രകടിപ്പിക്കു ന്നുണ്ട്. ''കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ ഗസൽ എന്ന വീടിനോടു ചേർന്നുള്ള സാറാ ആർട്ടിസ്ട്രിയിലിരുന്നു സാറ സംസാരിച്ചു തുടങ്ങി.

സാറ സ്ട്രോങ് ആണ്

Esta historia es de la edición March 29, 2025 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 29, 2025 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
അരുതേ...നമുക്കു കൈ കോർക്കാം
Vanitha

അരുതേ...നമുക്കു കൈ കോർക്കാം

കരുതലെടുക്കാൻ നീട്ടുന്ന കരം വെട്ടുന്ന തരത്തിൽ അക്രമത്തിലേക്കു വഴി മാറുകയാണു നാട്. വരുംതലമുറയെ അക്രമത്തിനു വിട്ടുകൊടുക്കാതെ കാക്കാം

time-read
4 minutos  |
March 29, 2025
വീടിനൊരുക്കാം സേഫ്റ്റി ചെക്ക് ലിസ്റ്റ്
Vanitha

വീടിനൊരുക്കാം സേഫ്റ്റി ചെക്ക് ലിസ്റ്റ്

വീട്ടിലേക്കുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതു മുതൽ പ്ലേ ഏരിയ ഒരുക്കുന്നതു വരെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

time-read
3 minutos  |
March 29, 2025
മുടിയെ സ്നേഹിക്കാം കലർപ്പില്ലാതെ
Vanitha

മുടിയെ സ്നേഹിക്കാം കലർപ്പില്ലാതെ

കലർപ്പില്ലാത്ത സൗന്ദര്യക്കൂട്ടുകളെ കൂട്ടുപിടിക്കാം. മുടിക്ക് കൂടുതൽ അഴകും ആരോഗ്യവും പകർന്നു നൽകാം

time-read
4 minutos  |
March 29, 2025
ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ
Vanitha

ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ

പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ

time-read
2 minutos  |
March 29, 2025
മരണമെത്തും മുൻപേ
Vanitha

മരണമെത്തും മുൻപേ

ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ? വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു ലിവിങ് വിൽ

time-read
2 minutos  |
March 29, 2025
പ്രായമേ...നിന്നെ കടന്നു ചാടും ഞാൻ
Vanitha

പ്രായമേ...നിന്നെ കടന്നു ചാടും ഞാൻ

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റീസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 minutos  |
March 29, 2025
ലൊക്കേഷൻ അറിയാം ഡിലീറ്റ് ചെയ്യാം
Vanitha

ലൊക്കേഷൻ അറിയാം ഡിലീറ്റ് ചെയ്യാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
March 29, 2025
തിരുവമ്പാടി കണ്ണനാമുണ്ണി...
Vanitha

തിരുവമ്പാടി കണ്ണനാമുണ്ണി...

വിഷു കഴിഞ്ഞാൽ പൂരമായി. തിരുവമ്പാടി കണ്ണനെ കാണാൻ ഭക്തർ ഒഴുകിയെത്തുന്ന നാളുകളാണ് ഇനി

time-read
3 minutos  |
March 29, 2025
അന്നു തോന്നി ഇനി പാട്ടു വേണ്ട
Vanitha

അന്നു തോന്നി ഇനി പാട്ടു വേണ്ട

50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി

time-read
5 minutos  |
March 29, 2025
രുചിയാത്ര പിന്നിട്ട 50 വർഷം
Vanitha

രുചിയാത്ര പിന്നിട്ട 50 വർഷം

വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ

time-read
4 minutos  |
March 29, 2025

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more