മോട്ടർ ഇൻഷുറൻസ് പോളി സികളിലെ പ്രധാന രണ്ടു ഭാഗങ്ങളാണ് ആഡ് ഓൺ കവറുകളും നോ ക്ലെയിം ബോണസും. ഓൺ ഡാമേജ് പോളിസി എടുത്തവർക്കു മാത്രമുള്ള ഗുണങ്ങളാണിവ. എല്ലാ ആഡ് ഓൺ കവറേജുകളും എല്ലാവർക്കും ആവശ്യമില്ല. നോ ക്ലെയിം ബോണസിന് അർഹതയുണ്ടെങ്കിൽ പ്രീമിയത്തിൽ കുറവു നേടാം. പോളിസി എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ആഡ് ഓൺ കവർ
അധിക പോളിസി കവറേജ് വേണ്ടവർക്കാണ് ആഡ് ഓൺ കവറുകൾ. നാമമാത്രമായ അധിക പ്രീമിയം തുക അടച്ച് ഇവ സ്വന്തമാക്കാം. ഓൺ ഡാമേജ് പോളിസിയിലെ സാധാരണ കവറേജുകൾ സജീവമായതിനു ശേഷമേ ആഡ് ഓൺ കവറുകൾ ആക്ടീവ് ആകൂ. പ്രധാനപ്പെട്ട ചില ആഡ് ഓൺ കവറുകളെക്കുറിച്ചറിയാം.
- നിൽ ഡിപ്രീസിയേഷൻ
പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, മറ്റു വാണിജ്യ വാഹനങ്ങൾ തുടങ്ങി എല്ലാ ക്ലാസ് വാഹനങ്ങൾക്കും നിൽ ഡിപ്രീസിയേഷൻ ലഭിക്കും. അപകടത്തിൽ ഭാഗികമായി നഷ്ടം സംഭവിക്കുമ്പോൾ, മാറ്റിവച്ച ഭാഗങ്ങളുടെ വിലയിൽ ഡിപ്രീസിയേഷൻ ഈടാക്കില്ല. ഈ കവറേജ് സാധാരണയായി 5 വർഷം (60 മാസം വരെ പഴക്കമുള്ള വാഹനങ്ങൾക്കു നൽകാറുണ്ട്. ഇതുതന്നെയാണ് ബംപർ ടു ബംപർ പോളിസി
2. റിട്ടേൺ ടു ഇൻവോയ്സ്
പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ റിട്ടേൺ ടു ഇൻവോയ്സ് പോളിസി എടുക്കാം. ഈ പ്രത്യേക കവർ എടുത്തിട്ടുണ്ടെങ്കിൽ, അപകടമുണ്ടായാലോ വാഹനം മോഷണം പോയി വീണ്ടെടുക്കാൻ കഴിയാതിരുന്നാലോ ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് വാഹനത്തിന്റെ ഇൻവോയ്സ് തുക (ഷോറൂമിൽ നിന്നു വണ്ടി എടുക്കുമ്പോഴുള്ള വില + ടാക്സ് +പ്രീമിയം+റജിസ്ട്രേഷൻ) നൽകണം. റോഡ് ടാക്സ്, ഇൻഷുറൻസ് പ്രീമിയം എന്നിവ പൂർണമായും നൽകില്ല. വാഹനത്തിന്റെ ഉപയോഗമനുസരിച്ച് പ്രോറേറ്റ് അടിസ്ഥാനത്തിൽ കണക്കാക്കി നൽകും. ടോട്ടൽ ലോസ് ആയ വാഹനത്തിനു മാത്രമേ റിട്ടേൺ ടു ഇൻവോയ്സ് ലഭിക്കൂ.
3. എൻസിബി പ്രൊട്ടെഷൻ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ