ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നു ചോദിച്ച വില്യം ഷേക്സ്പിയറിനെയാണ് ഇവിടെ നിൽക്കുമ്പോൾ ഓർമ വരിക
നാട്ടിലെ കൊച്ചുകവല പോലും കലാബോധത്തോടെ അർഥ ഭംഗിയുള്ള കിടുക്കൻ പേരുകളിട്ട ഇടുക്കിക്കാരുടെ മുന്നിൽ വന്നുനിന്ന് ഒരിക്കൽക്കൂടി പറയട്ടെ, ഷേക്സ്പിയർ. അവർ മറുപടി പറയും ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്
കാരണം, ഫാസ്റ്റ് ട്രാക്ക് ടീം നിൽക്കുന്നത് ഇലവീഴാപ്പൂഞ്ചിറയിലാണ്; മേഘപ്പാത്തിയിൽനിന്ന് ഊർന്നിറങ്ങുന്ന കോടമഞ്ഞ് കാറ്റിന്റെ ചിറകിൽ ഭൂമിയിൽ വന്നു തൊടുന്നയിടം. ഈ സ്ഥലത്തിന് ഇലവീഴാപ്പൂഞ്ചിറ എന്ന കവിത തുളുമ്പുന്ന പേരിടാൻ ഇടുക്കിക്കാർക്കല്ലാതെ ആർക്കു കഴിയും?
ഇരുനൂറ് ഏക്കറോളം പരന്നു കിടക്കുന്ന ഇവിടെ ഒരില പോലും വീഴില്ലത്രേ! കാരണം, ഇല വീഴാൻ ഇവിടെ മരങ്ങളില്ല, ആകെയുള്ളത് കുറെ ചുറ്റീന്തുകളും കുറ്റിച്ചെടികളും മാത്രം. ഇലവീഴാപൂഞ്ചിറയ്ക്ക് എപ്പോഴാണ് നാണം വരികയെന്നു പറയാൻ വയ്യ. അടുത്ത നിമിഷം മാമലകൾക്കു മീതെ വെള്ളി കസവുള്ള മഞ്ഞിൻ ചേലയിട്ടുമൂടും പൂഞ്ചിറ
“പൂഞ്ചിറ' എന്ന പേരിൽ ഒരു മലയാള സിനിമ വരും വരെ കോട്ടയം, ഇടുക്കി ജില്ലകൾക്ക് അപ്പുറത്തേക്ക് അധികം പേർക്ക് അറിവില്ലായിരുന്ന സ്ഥലം. അതിരാവിലെ സ്ഥലത്തെത്തി. തിരക്കു തുടങ്ങുന്നതേയുള്ളൂ. വ്യൂപോയിന്റിലേക്കും പൂഞ്ചിറയുടെ അദൃശ്യഭംഗികളിലേക്കും സഞ്ചാരികളെ എത്തിക്കാൻ സഫാരി ജീപ്പുകൾ കവാടത്തിലുണ്ട്. അതിൽ കയറിയാൽ അല്ലലില്ലാതെ വ്യൂപോയിന്റിലെത്താം. അവിടെ 360 ഡിഗ്രി കാഴ്ചയുണ്ട്. ഒരു വശത്തേക്കു നോക്കിയാൽ മൂലമറ്റം പവർഹൗസും തൊടുപുഴയും മുട്ടവും ഇടുക്കി മല നിരകളും കാണാം. മറുവശത്ത് ആലപ്പുഴ ലൈറ്റ് ഹൗസ് മുതൽ കൊച്ചി കായലും കടലും വരെ നല്ല നേരങ്ങളിൽ കാണാമെന്ന് ഇവിടത്തെ പതിവുകാർ പറയുന്നു. കോടമഞ്ഞ് മാറിനിന്നെങ്കിൽ മാത്രമേ ആ ഭാഗ്യം ഉണ്ടാകൂ. അല്ലെങ്കിലും ഇവിടെ നിൽക്കുന്നത് ഒരു ഭാഗ്യമാണ്. എത കഠിനഹൃദയനെയും കോടമഞ്ഞ് ഒന്നു കെട്ടിപ്പിടിച്ചു കുടഞ്ഞുവിടും.
ഗ്രാൻഡ് സഫാരി
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ