"വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ താന്നിക്കുന്നുതൊട്ടു പറക്കുളം മേച്ചിൽ പുറംവരെ കണ്ണാന്തളികൾ തഴച്ചുവളർന്നു കഴിയും. ആ പൂക്കളുടെ ഗന്ധം തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും
കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന ഓർമക്കുറിപ്പിൽ സ്വന്തം ഗ്രാമമായ കൂടല്ലൂരിനെക്കുറിച്ച് എംടി പകർന്നുതന്ന കാഴ്ചകളാണിത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക രചനകളിലും വശ്യചാരുതയോടെ കൂടല്ലൂർ അടയാളപ്പെട്ടു കിടക്കുന്നു.
ജലത്തിനു മീതെ പൊരുന്നയിരുന്നു വിരിയുന്ന നീലത്താമരമൊട്ടിന്റെ പൊരുളും തേടി, ആറ്റോരം തിങ്ങുന്ന ആറ്റുവഞ്ഞിപ്പൂ ക്കളുടെ വെഞ്ചാമരം കാണാൻ ഇത്തവണ കൂടല്ലൂരിലേക്കായിരുന്നു യാത്ര. കൂട്ടിന് എന്റെ ഇഷ്ടവാഹനമായ സെവൻ സീറ്റർ ഇൻവിയും. ചെറിയ കാറുകളുടെ വിജയ ങ്ങൾക്കൊടുവിൽ മാരുതി ഇറക്കിയ മുന്തി യ ആഡംബര കാറാണ് ഇൻവിക. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഓഫ് റോഡിലും യാത്ര സുഗമമാണ്.
കൂടല്ലൂരിലേക്ക് എറണാകുളം വൈറ്റിലയിൽനിന്ന് ഏകദേശം നൂറ്റി ഇരുപത്തിയേഴു കിലോമീറ്റർ ദൂരമാണുള്ളത്. ട്രാഫിക് അധികമില്ലാത്ത, പ്രകൃതിഭംഗി നിറയുന്നൊരു വഴി ഗൂഗിളിലുണ്ട്. എറണാകുളം, അങ്കമാലി, തൃശൂർ, കാഞ്ഞിരക്കോട്, ചിറ്റണ്ട, മാട്ടായ, ആറങ്ങോട്ടുകര, തിരുമിറ്റക്കോട്, തൃത്താല, കൂടല്ലൂർ... നമ്മൾ കടന്നു പോകേണ്ട സ്ഥലങ്ങളാണിത്. ഞാനെന്തായാലും ഈ റൂട്ടിലൂടെ പോകാമെന്നു തീരുമാനിച്ചു.
കൂടല്ലൂരിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ പുഴയും പാടങ്ങളും കാഴ്ചകളുടെ വിരുന്നുമായെത്തും. കാഞ്ഞിരക്കോട് കഴിയുമ്പോഴേക്കും ഇളംകതിരും പേറിനിൽക്കുന്ന പച്ചപ്പിനൊപ്പം ആകാശച്ചെരിവ് ഒരുക്കി ചെറിയ കുന്നുകളുണ്ടാവും. പുലരിയിലെ നിറകണി എന്നും പുഴയാവണമെന്നു ശഠിച്ച ഒരാളായിരുന്നു മലയാളിയുടെ ഇതിഹാസ എഴുത്തുകാരൻ എംടി. നിളയോരം ചേർന്നു കാണുന്ന അദ്ദേഹത്തിന്റെ എഴുത്തുവീടും എഴുത്തിടങ്ങളിലെ വിസ്മയലോകവും നേരിൽ കാണാനുള്ളാരു തിടുക്കം യാത്രയിലുടനീളം എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650