സോപ്പുപെട്ടിയിൽ ഇന്ത്യ ചുറ്റി വന്നവർ
Fast Track|February 01,2024
2002 മോഡൽ മാരുതി സെൻ കാറിൽ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ ചുറ്റിക്കറങ്ങിവന്ന മൂന്നു ചെറുപ്പക്കാരുടെ അതിശയിപ്പിക്കുന്ന യാത്ര
വി.എൻ.രാഖി
സോപ്പുപെട്ടിയിൽ ഇന്ത്യ ചുറ്റി വന്നവർ

അതൊരു വാശിയായിരുന്നു. "എവിടേക്കാടാ ഈ സോപ്പുപെട്ടീം കൊണ്ട്...? നാണമില്ലേ' എന്നു ചോദിച്ചു കളിയാക്കിയവരോടുള്ള   വാശി. ആ സോപ്പു പെട്ടി ആലത്തൂരിലെ ഇടവഴികളിൽ നിന്ന് ചെറുതും വലുതുമായ റോഡുകളും കുന്നുകളും കുഴികളും നാഷനൽ ഹൈവേകളും താണ്ടി ഒന്നും നോക്കാതെ ഇന്ത്യ മുഴുവൻ ഓടി തിരികെയെത്തി. ഓടിയത് 16,000 കിലോമീറ്റർ അന്തം വിട്ടുപോയത് നാട്ടുകാർ മാത്രമല്ല, 2002 മോഡൽ KL 09 K 8390 കൂൾ സിൽവർ സെൻ സോപ്പുപെട്ടിയുമായിപ്പോയ റാഫിയും അർഷാകും സിനാനുമാണ്; ഈ പഹയൻ എങ്ങനെ ഇത്രേം ഓടി ഫിനിഷ് ചെയ്തു എന്നാലോചിച്ച്. സെൻ പോയ വഴിയേ നമുക്കും ഒന്നു പാഞ്ഞുപോയി നോക്കിവരാം.

ചായക്കടയിലെ കാർചർച്ച

 ഒന്നാം ക്ലാസ്മതൽ ഒപ്പം പഠിച്ചും കളിച്ചും വളർന്നവരാണ് പാലക്കാട് ആലത്തൂരുകാരായ റാഫിയും അർഷാകും സിനാനും. കേരളത്തിനകത്തു ചെറിയ ചെറിയ യാത്രകൾ പോകുന്നതു പതിവാക്കിയിരുന്നു ഇവർ. വലുതാകുന്തോറും യാത്രകളുടെ സ്വഭാവം മാറി, ദൂരവും സുഹൃത്തുക്കളുടെ എണ്ണവും ബന്ധങ്ങൾക്കു ശക്തിയും കൂടി. മൂന്നു പേർ എട്ടായി. കൊടൈക്കനാൽ പോലുള്ള "ദൂരസ്ഥലങ്ങളിലേക്കായി യാത്രകൾ. പഠിക്കുന്ന കാലത്ത് പാർട് ടൈം വർക്കു കൾക്കു പോയി കിട്ടുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്നാണ് യാത്രാച്ചെലവുകൾ കണ്ടെത്തിയിരുന്നത്..

ബൈക്കിനെക്കാളും കാറിനോടായി  ക്രയ്സ്. വൈകുന്നേരം വീടിനടുരുന്നുത്തുള്ള ചായക്കടയിൽ കൂടുമ്പോഴൊക്കെ കാറുകളെക്കുറിച്ചാകും ചർച്ച. ഒടുവിൽ തീരുമാനിച്ചു. എങ്ങനെയും ഒരു കാർ സ്വന്തമാക്കണം. മാരുതി 800 വാങ്ങാനായിരുന്നു ആദ്യ പ്ലാൻ. അതു പിന്നെ സെൻ ആയി. ഒരിക്കൽ ഈ ചായക്കടയിലേക്കു പോകുന്നവഴിയിലെ ചെറിയൊരു കാർ സെയിൽ ഷോപ്പിൽ മൂന്നു കാറുകൾ കണ്ടു. അതിലെ കൂൾ സിൽവർ സെന്നിൽ കണ്ണുടക്കി. അപ്പോൾത്തന്നെ പോയി സംസാരിച്ചു വച്ചു. അൻപതിനായിരം രൂപ വില പറഞ്ഞു. പഠിക്കുന്ന സമയമാണ്, കയ്യിലാണെങ്കിൽ അഞ്ചു പൈസയില്ല. വീട്ടിൽ ചോദിക്കാനും പറ്റില്ല. കേറ്ററിങ്ങിനു പോയി, കടകളിൽ സെയിൽസ്മാനായി നിന്നു, ഡെലിവറിക്കു സൊമാറ്റോ പോയി, അങ്ങനെ ചെറിയ ചെറിയ ജോലികൾവരെ ചെയ്ത് പൈസ സ്വരുക്കൂട്ടി. അതു തികയാതെ വന്നപ്പോൾ കൂട്ടുകാരന്റെ ഇത്തയുടെ സ്വർണംവച്ച് ലോണെടുത്തു. എല്ലാം ചേർത്തുവച്ച് 2020ൽ സെൻ സ്വന്തമാക്കി.

പ്ലാനിങ്, പ്ലാനിങ് വീണ്ടും പ്ലാനിങ്

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM FAST TRACKView all
ഇലക്ട്രിക് ആക്ടീവ
Fast Track

ഇലക്ട്രിക് ആക്ടീവ

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്

time-read
1 min  |
January 01, 2025
സ്റ്റൈലൻ ലുക്കിൽ സിറോസ്
Fast Track

സ്റ്റൈലൻ ലുക്കിൽ സിറോസ്

പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി

time-read
2 mins  |
January 01, 2025
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
Fast Track

ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം

ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...

time-read
3 mins  |
January 01, 2025
WORLD CLASS
Fast Track

WORLD CLASS

മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ

time-read
4 mins  |
January 01, 2025
ഗോവൻ വൈബ്
Fast Track

ഗോവൻ വൈബ്

ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350

time-read
2 mins  |
January 01, 2025
റിയലി അമേസിങ്!
Fast Track

റിയലി അമേസിങ്!

പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ

time-read
3 mins  |
January 01, 2025
കുതിച്ചു പായാൻ റിവർ
Fast Track

കുതിച്ചു പായാൻ റിവർ

മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ

time-read
1 min  |
January 01, 2025
ബോൾഡ് & സ്പോർടി
Fast Track

ബോൾഡ് & സ്പോർടി

ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ

time-read
3 mins  |
January 01, 2025
പച്ചക്കറിക്കായത്തട്ടിൽ
Fast Track

പച്ചക്കറിക്കായത്തട്ടിൽ

മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...

time-read
6 mins  |
December 01,2024
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
Fast Track

റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'

ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650

time-read
1 min  |
December 01,2024