തിക്കും തിരക്കും നിറഞ്ഞ മലയോര ടൗൺഷിപ്പുകൾ. കൊഴുക്കുന്ന അന്തിചന്തകൾ. ടാപ്പിങും ഷോട്ടറും എല്ലാമായി ആളന ക്കമുള്ള റബർ എസ്റ്റേറ്റുകൾ. റബർ കൃഷിയുടെ സുവർണ കാലം. ധനസമൃദ്ധമായ കാലത്തു നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു കൂപ്പുകുത്തുകയാണ് റബർ കർഷകരും മലയോര ജനതയും. റബ്ബർ കർഷകരാണെന്ന് പലരും അഭിമാനത്തോടെ പറയുന്ന ഒരു സമയമുണ്ടായിരുന്നു. റബ്ബർ ഷീറ്റിന് മികച്ച വിലയും കിട്ടി യിരുന്ന സമയം. ഉൽപാദന ചെലവു കഴിഞ്ഞ് നല്ലൊരു സംഖ്യ ചെറുകിട ഇടത്തരം കർഷകർക്കുപോലും ലഭിച്ചിരുന്ന കാലം. എന്നാൽ വളരെ വേഗമാണ് റബർ വില കുത്തനെ ഇടിഞ്ഞു. കേരളത്തിലേക്കും ഇന്ത്യയിലേക്കും റബർ സുലഭമായി ഒഴുകിയെത്തി. പ്രാദേശിക റബറിനെക്കാളും വില കുറവിൽ മേന്മ കുറഞ്ഞ റബർ കടൽ കടന്നെത്തി. ഇതോടെ കർഷക ജനതയുടെ ജീവിതം താളം തെറ്റി. കർഷക കൂട്ടായ്മകൾ ഇല്ലാതെയായി, റബർ സംഘങ്ങൾക്കു പൂട്ടുവീണു. ചെറുകിട വ്യവസായികൾക്കൊപ്പം റബർ ഉൽപ്പാദക യൂണിറ്റുകളും ഇല്ലാതെയായി.
ഇല്ലാതായ ഉപജീവനം
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
എന്നാൽ വില കുറഞ്ഞതോടെ ടാപ്പിങ് തൊഴിലാളികൾ ഈ തൊഴിൽ വിട്ടു മറ്റു തൊഴിലിടങ്ങൾ തേടിപ്പോയി. നാമമാത്ര വിലയും കനത്ത ചിലവുകളുമാണ് കർഷകരെ റബർ കൃഷിയിൽ നിന്നും അകറ്റുന്നത്. റബ്ബർ കൃഷി തുടങ്ങി ആദ്യത്തെ ഏഴു വർഷക്കാലം കർഷകന് ഒരു പൈസ പോലും വരുമാനമില്ല. നല്ല ചിലവുകൾ വേണ്ടിയും വരും. കൃഷി ചെയ്യുന്നതിനും വളമിടുന്നതിനും കളകൾ പറിക്കുന്നതിനും മറ്റുമുള്ള ഭീമമായ ചെലവുകൾ കൃഷിക്കാർ തന്നെ വഹിക്കേണ്ടി വരുന്നു.
ടാപ്പിംഗ് ആരംഭിച്ചതിനു ശേഷവും വർഷത്തിൽ രണ്ടു തവണയെങ്കിലും വളവും കൃഷിയിടം ഒരുക്കേണ്ടിയും വരുന്നു. ഇലകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ തുരിശ്ശടിക്കണം. കുമിൾ രോഗമാണ് കൃഷിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. ഇതിന് ബോർഡോ മിശ്രിതം (തുരിശും ചുണ്ണാ മ്പും വെള്ളത്തിൽ കലർത്തിയെടുക്കുന്ന മിശ്രിതം) പുരട്ടണം. അല്ലെങ്കിൽ മരം ഉണങ്ങിപ്പോകും. മറ്റു മരങ്ങൾക്ക് രോഗം വ്യാപിക്കുകയും ചെയ്യും. കായികാദ്ധ്വാനം നല്ല രീതിയിൽ ആവശ്യമുള്ള ജോലിയാണിത്. മറ്റൊന്ന് ഇലപ്പുള്ളി രോഗമാണ്. അതിനും കൃത്യമായ പരിഹാരം കാണണം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ