കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കു വഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. അറിവ് ആയുധമാക്കി അധികാരത്തോടു പോരാടിയ ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക, തീർഥപാദർ എന്നെല്ലാം അറിയപ്പെട്ട ചട്ടമ്പിസ്വാമികൾ.
ജാതിചിന്തകൾക്കെതിരെ പ്രതികരിക്കാൻ പഠിപ്പിച്ച് കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ ഗുരുവാണ് അദ്ദേഹം. വിവേചനങ്ങൾക്കെതിരെ സന്ധിയില്ലാ പോരാട്ടമായിരുന്നു ചട്ടമ്പിസ്വാമികളുടെ ജീവിതം. സമഭാവനയും സഹജീവികളോടുള്ള കരുണയും ആ പോരാട്ടത്തിൽ ആയുധങ്ങളായി. വെള്ള മുണ്ടും തോർത്തുമായിരുന്നു വേഷം എന്നതിനാൽ "കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
അയ്യപ്പൻ ചട്ടമ്പിയായ വഴി
1853 ഓഗസ്റ്റ് 25നു തിരുവനന്തപുരം കണ്ണമ്മൂലയിലാണു ജനനം. അച്ഛൻ: താമരശ്ശേരി വാസുദേവ ശർമ, അമ്മ: നങ്കാദേവി. അയ്യപ്പൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. അറിയപ്പെട്ടതു കുഞ്ഞൻ എന്ന ഓമനപ്പേരിലും.
കൊല്ലൂർ മഠം പാഠശാലയിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ പഠിക്കുന്ന സമയത്താണ് "ചട്ടമ്പി എന്ന പേരു വീഴുന്നത്. ഗുരുകുലത്തിലെ മറ്റു കുട്ടികളെ നിയന്ത്രി ച്ച് അച്ചടക്കം ഉറപ്പാക്കാൻ ആശാൻ നൽകിയ സ്ഥാനപ്പേരായിരുന്നു അത്. പിന്നീട് ആ പേര് ഒപ്പം കൂടി.
ബൈബിളും ഖുർ ആനുമടക്കം പഠിച്ച പല സന്യാസിമാരോടൊപ്പം തമിഴ്നാട്ടിലും മറ്റും അലഞ്ഞു. വഴിയരികിൽ കണ്ടു മുട്ടിയ അവധൂതനോടൊപ്പം മാസങ്ങളോളം വനവാസത്തിൽ കഴിഞ്ഞു. ബുദ്ധമതവും മനസ്സിലാക്കിയതോടെ എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള പല വഴികളാണെന്ന തിരിച്ചറിവാണു കുഞ്ഞൻ ആർജിച്ചത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജോർജിയയ്ക്ക് രണ്ടു മനസ്സ്
യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം
ബഹിരാകാശത്തെ സുനിതാലയം
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
SBI: 600 പ്രബേഷനറി ഓഫിസർ
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും