ശരണ്യയുടെ കല്യാണം
Manorama Weekly|September 03, 2022
ഒരേയൊരു ഷീല
 എം. എസ്. ദിലീപ്
ശരണ്യയുടെ കല്യാണം

ഷീലയുടെ ജീവിതത്തെ വഴി തിരിച്ചു വിട്ട സംഭവങ്ങളിലൊന്ന് അക്കാലത്താണു നടന്നത്. ചേച്ചിയായ ശരണ്യയുടെ വിവാഹം. ശരണ്യയെ ഷീല വിളിച്ചിരുന്നതു ഷെറോൺ എന്നാണ്. ആ വിവാഹത്തെക്കുറിച്ചു ഷീല ഓർമിക്കുന്നു

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നു പറയാൻ സേലത്തുകാരനായ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും അച്ഛൻ മദ്യപിച്ചിരുന്നത് അദ്ദേഹത്തോടൊപ്പമായിരുന്നു. ആത്മാർഥമായ സൗഹൃദമായിരുന്നു. അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടായി അധികം കഴിയുന്നതിനുമുൻപേ ഭാര്യ മരിച്ചു. മകനെ വളർത്തിയത് അദ്ദേഹം തനിച്ചാണ്. ആ മകനു ശരണ്യയെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് അച്ഛൻ അദ്ദേഹത്തിനു വാക്കു കൊടുത്തിരുന്നു. രാജമാണിക്യം എന്നാണു മകന്റെ പേര്. പരസ്പരം അറിയാവുന്ന ആളുകൾ. അങ്ങനെയാണ് ആ കല്യാണം നടന്നത്.

ആ ദിവസത്തെക്കുറിച്ച് ഷീലയുടെ ഓർമകൾ ഇങ്ങനെയാണ്:

ഞങ്ങൾ ട്രിച്ചിയിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു കല്യാണം. അപ്പോൾ ഞാൻ ചെറിയ കൊച്ചായിരുന്നു. പള്ളീലേക്ക് കല്യാണത്തിന് കുറെ ആൾക്കാരൊക്കെ പോകുന്നത് എനിക്ക് ഓർമയുണ്ട്. അച്ഛന്റെ സഹോദരൻമാരും സഹോദരിമാരും പള്ളീലേക്ക് ആദ്യം തന്നെ പുറപ്പെട്ട് പോയി. അതു കഴിഞ്ഞു മമ്മീടെ സഹോദരിമാര്. അവരും പള്ളിയിലേക്കു പോയി. അവസാനം കുറച്ചു പേര് പെണ്ണിനേം കൊണ്ടു പോകാനായി നിന്നു. ഞാനും കല്യാണ പെണ്ണുമെല്ലാം കൂടി അവസാനമാണു പള്ളിയിൽ പോയത്. ഞങ്ങൾക്കു പോകാൻ ഒരു കാറൊക്കെ ഏർപ്പാട് ചെയ്തിരുന്നു. അതിൽ ഞങ്ങളെല്ലാം കൂടി പള്ളീലേക്ക് പോകാൻ റെഡിയായിട്ട് ഇരിക്കുന്ന സമയമായിരുന്നു. അപ്പോൾ ഞാൻ നോക്കിയപ്പോൾ വീടിന്റെ കുറച്ചപ്പുറത്ത് ഒരു ആൾക്കൂട്ടം. വലിയ ബഹളം കേൾക്കാം. എന്താണ് എന്നറിയാൻ ഞാൻ ഓടിപ്പോയി നോക്കി. അവിടെ ഒരു കുരങ്ങാട്ടി കുരങ്ങിനെ കളിപ്പിക്കുന്നു. ചാട്രാമാ ചാട്' എന്നു പറഞ്ഞ് കുരങ്ങനെ ചാടിപ്പിക്കുന്നു. ആളുകൾ അതു കണ്ടു ചിരിക്കുന്നു, കയ്യടിക്കുന്നു. എനിക്ക് അതു കണ്ടു വലിയ സന്തോഷവും അദ്ഭുതവുമായി. ആദ്യമായാണു ഞാൻ കുരങ്ങാട്ടിയെ കാണുന്നത്. ഞാൻ തിരിച്ച് ഓടി വീട്ടിലോട്ടു വന്നു. പിറകിൽ ഉള്ള വാതിലിൽ കൂടിയാണ് കേട്ടോ ഞാൻ വീട്ടിലേക്ക് ഓടി വരുന്നത്. ഞാൻ വന്ന് ചേച്ചിയോടു പറഞ്ഞു: “അയ്യോ അവിടെ വന്ന് ഒരു കുരങ്ങാട്ടി. കാണാൻ വരുന്നെങ്കിൽ വാ.'' ഉടനെ ചേച്ചി പറഞ്ഞു: അയ്യയ്യോ അച്ഛൻ തല്ലും. അച്ഛന് ദേഷ്യം വരും. പള്ളീൽ പോകാൻ സമയമായി. ഒരുങ്ങിയിരിക്കാൻ പറഞ്ഞതാണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all