ഇരുളിൽ ഒരൊറ്റക്കാക്ക
Manorama Weekly|November 12, 2022
വഴിവിളക്കുകൾ
റോസ് മേരി
ഇരുളിൽ ഒരൊറ്റക്കാക്ക

ചുറ്റിനും മഴ കനക്കുന്നു. മൂന്നു രാവും രണ്ടു പകലുമായ് അതങ്ങനെ പെയ്യുകയാണ്. എങ്ങും ഇരുൾ തഴയ്ക്കുന്നു. തോരാത്ത തോരാത്ത മഴ. ആ മഴയതയും നനഞ്ഞ് മരക്കൊമ്പിൽ ഒറ്റയ്ക്ക് ഒരു കാക്ക.

ഇരുൾ കനത്തിട്ടും ശീതക്കാറ്റിന്റെ ഊക്ക് ഏറിയിട്ടും സുരക്ഷിതത്വമുള്ള ഇടം തേടി ഒരിടത്തേക്കും അതു പറന്നു പോകുന്നില്ല. പാതിമിഴി പൂട്ടി. ചുളിവിറച്ച് അനക്കമറ്റ് ഒരേ ഇരിപ്പ്. നനഞ്ഞുലഞ്ഞ ഒരു തൂവൽക്കൂട്ടം. തനിച്ചായിപ്പോയ ആ കറുത്തപക്ഷിയെക്കുറിച്ചാണ്. ഇരുട്ടിൽ ഒരൊറ്റക്കാക്ക' എന്ന എന്റെ കവിത. ആ ഒറ്റക്കാക്ക ഞാനായിരുന്നു. അത് എന്റെ ജീവിതം തന്നെയായിരുന്നു. ഒക്കെയും വർഷങ്ങൾക്കു മുൻപു നടന്നവ. വിവാഹാനന്തരം ജന്മദേശമായ കാഞ്ഞിരപ്പള്ളിവിട്ട് തിരുവനന്തപുരത്തു വാസമുറപ്പിച്ച കാലഘട്ടം.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all