നേരു തന്നെയോ?
Manorama Weekly|February 24, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
നേരു തന്നെയോ?

ഏറെക്കാലമായി നാം അനുഭവിച്ചു പോരുന്ന കാര്യങ്ങൾ പണ്ടുമുതൽക്കേയുള്ളതാണെന്നു തെറ്റിദ്ധരിച്ചു പോവുക മനുഷ്യസഹജമാണ്. ഒരിക്കൽ കേരളത്തിലൂടെ സഞ്ചരിച്ച ഗാന്ധിജി, ദണ്ഡിയാത്രയിൽ തന്നോടൊപ്പമുണ്ടായിരുന്ന ടൈറ്റസിന്റെ വീട്ടിലൊന്നു പോകാനാഗ്രഹിച്ചു.

ടൈറ്റസിന്റെ വീട് മാരാമണ്ണിലാണ്. അതിനാൽ ട്രെയിൻ തിരുവല്ല സ്റ്റേഷനിലെത്തിയപ്പോൾ ഗാന്ധിജി സ്റ്റേഷനിൽ കണ്ട പലരോടും"ടൈറ്റസിന്റെ വീടറിയാവുന്ന ആരെങ്കിലുമുണ്ടോ' എന്നു ചോദിച്ചെന്നു ഞാൻ "കഥക്കൂട്ടിൽ ഒരിക്കൽ എഴുതി.

 ഗാന്ധിജിയുടെ കാലത്ത് തിരുവല്ലയിൽ കൂടി ട്രെയിൻ ഇല്ലായിരുന്നല്ലോ എന്ന് പലരും വിളിച്ചും എഴുതിയും അറിയിച്ചു.

ഒരിക്കൽ കോട്ടയം പട്ടണത്തിൽ വന്നപ്പോഴായിരുന്നു ഗാന്ധിജി ടൈറ്റസിന്റെ വീട് അന്വേഷിച്ചത്. ദണ്ഡിയാത്രയിൽ തന്നെ അനുഗമിച്ച് നാലു മലയാളികളിൽ ഒരാളായ (മറ്റു മൂന്നുപേർ: രാഘവൻജി, ശങ്കരൻ, ഡൽഹിയിലെ കോൺഗ്രസ് നേതാവായിരുന്ന കൃഷ്ണൻ നായർ) ടൈറ്റസിന്റെ വീട്ടിലെത്തി. പിതാവിനോടു ഗാന്ധിജി പറഞ്ഞു: “ടൈറ്റസ് സുഖമായിരിക്കുന്നു. എന്റെ കൂടെ സബർമതി ആശ്രമത്തിലാണ് ടൈറ്റസ് ഇപ്പോൾ.

തീയതികളും വർഷങ്ങളും ഓർത്തു പരിശോധിച്ചില്ലെങ്കിൽ ഞാൻ തിരുവല്ല സ്‌റ്റേഷനിൽ വീണതുപോലെ വീഴാം.

ചങ്ങമ്പുഴയുടെ വാഴക്കുല'യിലെ വരികൾ ശ്രീനാരായണഗുരു ചൊല്ലി എന്ന് ഒരു ലേഖനത്തിൽ കണ്ടു. ഗുരു 1928 ൽ സമാധിയായി. "വാഴക്കുല പുറത്തുവന്നത് 1937ൽ മാത്രവും.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all