വിവാഹം കഴിഞ്ഞകാലത്തെ ഒരു അനുഭവത്തെപ്പറ്റി എസ്.എൽ.പുരം സദാനന്ദന്റെ ഭാര്യ ഓമന പറഞ്ഞിട്ടുണ്ട്. ചെന്നെ സന്ദർശനത്തിനിടെ പുറത്തു പോയ താൻ ഹോട്ടലിൽ ചെല്ലുമ്പോൾ അദ്ദേഹം ആരോടോ ദേഷ്യപ്പെടുന്നു. സമാധാനിപ്പിക്കുന്നു. തേങ്ങുന്നു.
മുറിയിൽ ആരോടാണു കയർക്കുന്നത്? ഒരു പെണ്ണിന്റെ പേര് എടുത്തെടുത്തു പറയുന്നുണ്ട്. അപ്പോൾ മുറിയിൽ ഒരു പെണ്ണുണ്ടോ? പരിഭ്രാന്തിയോടെ ഞാൻ കതകിൽ ആഞ്ഞുമുട്ടി.
കതകു തുറന്നു. ഉള്ളിൽ കയറി ഞാൻ ചുറ്റും പരതി. ഇല്ല ആരുമില്ല.
അദ്ദേഹം അൽപം ഈർഷ്യ കലർത്തി പറഞ്ഞു: ഞാൻ സ്ക്രിപ്റ്റിന്റെ ക്ലൈമാക്സ് എഴുതുകയായിരുന്നു. അതിനിടയ്ക്കാണു നിന്റെ ഒരു വരവ്.
ഏറെ ആലോചിച്ചും വെട്ടിയും തിരുത്തിയും സമയമെടുത്താണ് അദ്ദേഹം നാടകം എഴുതുന്നതെന്നു പിന്നീട് എനിക്കു മനസ്സിലായി. രചനാകാലത്ത് വളരെ അസ്വസ്ഥനാകുമായിരുന്നു. ഒരു കാരണവുമില്ലാതെ എന്നോടും മക്കളോടും വഴക്കടിക്കും. ഭക്ഷണത്തെ കുറ്റപ്പെടുത്തും. വീട്ടിൽനിന്നു പിണങ്ങിപ്പോകും. നമ്മളെല്ലാം സഹിച്ചോണം. ഈ ബഹളത്തിനിടയ്ക്കാണു രചന. ഒന്ന്, ഒന്നരയാഴ്ചകൊണ്ട് നാടകം റെഡി. പിന്നെ അതുവരെ കണ്ട ആളല്ല.
വേദിയിൽ അവതരിപ്പിക്കേണ്ട നാടകമല്ല, നോവലാണ് എഴുതുന്നതെങ്കിലും ഉറൂബും രചനയ്ക്കിടെ സംഭാഷണങ്ങൾ ഉറക്കെപ്പറഞ്ഞ് അവ അങ്ങനെ തന്നെയാണോ വേണ്ടതെന്നു നോക്കുമായിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്