അർജുന്റെ ഉള്ളിലേക്ക് ഒഴുകുന്ന സിനിമ
Manorama Weekly|July 06,2024
സിനിമയിൽ തിരഞ്ഞെടുപ്പ് സാധ്യമാകുന്ന ഒരു ഘട്ടത്തിലല്ല ഞാൻ ഇപ്പോൾ നിൽക്കുന്നത്. ഏറക്കുറെ ഒരു പുതുമുഖമാണ് ഞാനിപ്പോഴും. എന്നെത്തേടി വരുന്ന തിരക്കഥകളിൽനിന്നു മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. കഥാപാത്രത്തോട് ഇഷ്ടം തോന്നണം, നല്ല ടീം ആണോ എന്നു നോക്കാറുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നതിനപ്പുറം അതൊരു നല്ല സിനിമയാകുമോ എന്നു മാത്രമേ നോക്കാറുള്ളൂ.
സന്ധ്യ കെ. പി
അർജുന്റെ ഉള്ളിലേക്ക് ഒഴുകുന്ന സിനിമ

കമൽ കെ.എം. സംവിധാനം ചെയ്ത "പട' കണ്ട പലരും അന്വേഷിച്ചത് കലക്ടർ അജയ് ശ്രീപദ് ഡാങ്കെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരൻ ആരാണെന്നായിരുന്നു. പുണെയിൽ വളർന്ന മലയാളിയായ അർജുൻ രാധാകൃഷ്ണൻ ആയിരുന്നു ആ വേഷം മനോഹരമാക്കിയത്. നിലവിൽ സോണിലിവിൽ സ്ട്രീം ചെയ്യുന്ന, ഏറെ പ്രശംസ നേടിയ "റോക്കറ്റ് ബോയ്സ് എന്ന വെബ്സീരീസിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ അവതരിപ്പിച്ചതും അർജുൻ തന്നെ. "ഡിയർ ഫ്രണ്ടിലെ ശ്യാം ആയും "കണ്ണൂർ സ്ക്വാഡി'ലെ വില്ലനായ അമീർ ഷാ ആയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അർജുൻ കാഴ്ചവച്ചത്. അർജുൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ ചിത്രം 'ഉള്ളൊഴുക്ക് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമാജീവിത വിശേഷങ്ങളുമായി അർജുൻ രാധാകൃഷ്ണൻ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

"ഉള്ളൊഴുക്കിലെ കഥാപാത്രത്തെക്കുറിച്ച്?

"ഉള്ളൊഴുക്കിലെ രാജീവ് എന്ന എന്റെ കഥാപാത്രം ഒരു ഘട്ടം കഴിഞ്ഞുള്ള കഥയുടെ മുന്നോട്ടുപോക്കിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. തുടക്കം മുതലേ കഥാപാത്രത്തെക്കുറിച്ച് കൂടുതലായൊന്നും പുറത്തുവിടാതെ നിഗൂഢത നിലനിർത്താൻ ടീം ഉള്ളൊഴുക്ക് ശ്രദ്ധിച്ചിരുന്നു. ഈ നിഗൂഢത ഈ കഥാപാത്രത്തിന് ആവശ്യമാണ്.

"ഉള്ളൊഴുക്ക് പൂർണമായും കുട്ടനാട്ടിൽ ചിത്രീകരിച്ച സിനിമയാണ്. മുംബൈയിലെയും പുണെയിലെയും മഴ കണ്ടുവളർന്ന അർജുന് കുട്ടനാടും അവിടുത്തെ വെള്ളപ്പൊക്കവുമൊക്കെ പുതിയ അനുഭവങ്ങളായിരുന്നില്ലേ? എനിക്ക് വെള്ളം കുറച്ചു പേടിയാണ്. "ഉള്ളൊഴുക്കിൽ ചുറ്റും വെള്ളമാണ്. ചെറിയ പേടി തോന്നിയിട്ടുണ്ട്. പിന്നെ നഗരത്തിലെ മഴ പോലെയല്ല ഇത്. മുംബൈയിലെ മഴക്കാലം മുഴുവൻ മാലിന്യവും ചെളിയും നിറഞ്ഞതാണ്. കുട്ടനാടു പോലൊരു സ്ഥലത്ത് ഞാൻ താമസിച്ചിട്ടില്ല. മുംബൈയിൽ നിന്ന് നാട്ടിൽ വരുന്നകാലത്തൊക്കെ ഇവിടത്തെ മഴയെ കാൽപനികവൽക്കരിച്ചു വച്ചിരിക്കുകയായിരുന്നു. പക്ഷേ, ഇവിടത്തെ മഴ ശരിക്കും അറിയുന്നത് "ഉള്ളൊഴുക്കി'ന്റെ സമയത്താണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all