![പാൻ ഇന്ത്യൻ ചിത്രങ്ങളുടെ തേരോട്ടം പാൻ ഇന്ത്യൻ ചിത്രങ്ങളുടെ തേരോട്ടം](https://cdn.magzter.com/1344923399/1706174432/articles/hqB7JfqmF1706605971844/1706606468968.jpg)
നയൻതാര
ബിസിനസ്സിലെ ഏറ്റവും ശക്തയായ നടി എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് 2023 ൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇന്ത്യയിലെ തന്നെ ശക്തരായ മൂന്ന് സ്ത്രീ സംരംഭകരുടെ പേരിനൊപ്പമാണ് നയൻതാരയുടെ പേരുകൂടി പ്രമുഖർ എഴുതിച്ചേർത്തത്. അഭിനയത്തിൽ മാത്രമല്ല ബിസിനസ് രംഗത്തും താൻ തിളങ്ങാൻ ഒരുങ്ങുകയാണെന്ന് നയൻസ് പ്രഖ്യാപിച്ച വർഷമായിരുന്നു 2023. നയൻ സ്കിൻ എന്ന പേരിൽ സ്വന്തം ബ്യൂട്ടി ബാൻഡും താരം ആരംഭിച്ചത് ഈ വർഷമാണ്. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ സന്തോഷങ്ങൾക്കൊപ്പമായിരുന്നു അഭിനയജീവിതത്തിലും 100 മേനിയുടെ തിളക്കം നേടിയെടുത്തത്. 2003 ൽ കരിയർ ആരംഭിച്ച നയൻതാര യുടെ ബോളിവുഡ് അരങ്ങേറ്റം 2023 ൽ ആയിരുന്നു. ആദ്യബോളിവുഡ് ചിത്രത്തിൽ തന്നെ ഷാരൂഖ് ഖാന്റെ നായികയായി. ചിത്രത്തിൽ നർമ്മദ റായ് എന്ന കഥാപാത്രത്തെയായിരുന്നു നയൻതാര അഭിനയിച്ചത്. കൂടാതെ ഇരൈവൻ അന്നപൂർണ്ണി എന്ന ചിത്രവും 2023 ൽ നയൻതാരയുടേതായി പുറത്തിറങ്ങിയ തമിഴ്ചിത്രമായിരുന്നു.
ദീപിക പദുകോൺ
പത്താൻ, ജവാൻ എന്നീ രണ്ട് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദീപികയ്ക്ക് 2023 വിജയകരമായ വർഷമായിരുന്നു. രണ്ട് ചിത്രങ്ങളും 1000 ലധികം കോടി ബിസിനസ്സ് ആണ് നേടിയെടു ത്തത്. പത്മാവത്, ബാജിറങ്കി മസ്താനി, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ചിത്ര ങ്ങളിലൂടെ ഏറ്റവും അധികം പണമുണ്ടാക്കുന്ന ബോളിവുഡ് നടിമാരിൽ ഒരാളായി ദീപിക മാറിയിരുന്നു. എന്നാൽ തുടക്കകാലത്ത് കരിയറിൽ ഒരു പാട് ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെങ്കിലും 2023നോട് അടുക്കുമ്പോൾ ബോളിവുഡ്ഡിലെ ഏറ്റവും മികച്ച ഹിറ്റുകൾ നേടിയെടുത്ത നായികയായും ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നായികയായും ദീപിക മാറിയിരിക്കുകയാണ്.
രശ്മിക മന്ദാന
ഇക്കൊല്ലത്തെ 10 ന്യൂസ് ലിസ്റ്റ് എടുത്താൽ അതിൽ വരുന്ന ഒരു പേര് രശ്മിക മന്ദാനയുടേതായിരിക്കും. അനിമൽ എന്ന ഹിറ്റ് ചിത്രത്തിലൂടെ രശ്മിക ബോളിവുഡ്ഡിന്റെ പ്രിയനായികയായി മാറിയിരിക്കുകയാണ്. ക്യൂട്ട് നായികയിൽ നിന്നും രശ്മികയ്ക്ക് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ശതാഭിഷേക മധുരസ്മരണകൾ ശതാഭിഷേക മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/1219/1994507/mJmMplnNr1739703669712/1739703904024.jpg)
ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ
![മച്ചാന്റെ മാലാഖ മച്ചാന്റെ മാലാഖ](https://reseuro.magzter.com/100x125/articles/1219/1994507/R87l-PW6E1739703391296/1739703544750.jpg)
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ
![ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട് ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്](https://reseuro.magzter.com/100x125/articles/1219/1994507/EUtQNhpOx1739703555248/1739703662563.jpg)
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്
![വീര ധീര ശൂര വീര ധീര ശൂര](https://reseuro.magzter.com/100x125/articles/1219/1994507/qxvZZuw2x1739703258416/1739703381771.jpg)
വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി
![ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...](https://reseuro.magzter.com/100x125/articles/1219/1978030/-kO9X-V6G1738653245541/1738656298896.jpg)
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.
![പുതുമയുടെ ദാവീദ് പുതുമയുടെ ദാവീദ്](https://reseuro.magzter.com/100x125/articles/1219/1978030/pVw0wqzwD1738404547977/1738405034860.jpg)
പുതുമയുടെ ദാവീദ്
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
![മദഗജരാജയുടെ വിജയഫോർമുല എന്താണ്? മദഗജരാജയുടെ വിജയഫോർമുല എന്താണ്?](https://reseuro.magzter.com/100x125/articles/1219/1978030/Gr_KBIVLm1738405266657/1738405720563.jpg)
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു
![അൻപോട് കൺമണിയുമായി നകുലനും ശാലിനിയും അൻപോട് കൺമണിയുമായി നകുലനും ശാലിനിയും](https://reseuro.magzter.com/100x125/articles/1219/1978030/Z23dYQhQ81738404355953/1738404541346.jpg)
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു
![നൈറ്റ് റൈഡേഴ്സ് നൈറ്റ് റൈഡേഴ്സ്](https://reseuro.magzter.com/100x125/articles/1219/1978030/vea2TDUwy1738405039033/1738405261389.jpg)
നൈറ്റ് റൈഡേഴ്സ്
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
![ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി](https://reseuro.magzter.com/100x125/articles/1219/1978030/Tadnn8FRS1738401984066/1738404337566.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്