രക്തചംക്രമണ വ്യവസ്ഥയുടെ മൂന്ന് ഘടക ങ്ങളാണ് ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ശൃംഖല (ധമനികൾ ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകൾ അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ.
രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് അതിരോസക്ലിറോസിസ്. ഇത് പ്രധാനമായും ബാധിക്കുന്നത് അയോർട്ടയെയാണ് (അയോർട്ട മഹാധമനി ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴൽ). അയോർട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങൾ അന്യൂറിസവും (ധമനി വീക്കം), ധമനികളിൽ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്.
അന്യൂറിസം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവാഹം കുറയുകയും അതുവഴിഅവയവങ്ങളുടെ പ്രവർത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
കാലിലെ സിരകളിൽ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം.
സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ.
1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം
ഹൃദയം / അയോർട്ടയിൽ നിന്നുള്ള പദാർത്ഥമോ രക്തക്കട്ടയോ കാരണം കാലുകളിലെ ധമനികളിൽ തടസ്സമുണ്ടായാൽ, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാൻ കഴിയാതെ വരികയും ചെയ്യും. ആർട്ടീരിയൽ എംബോളിസം എന്ന ഈ അവസ്ഥയിൽ എത്തുകയാണെങ്കിൽ ഇതിനു കാരണമായ രക്തക്കട്ടനീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെർഫ്യൂഷൻ പുന:സ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. ധമനികളുടെ തടസ്സം സാധാരണയായി 6-8 മണിക്കൂറോളം നീണ്ടുനിൽക്കാം. അതിനാൽ, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ, അടിയന്തരമായി മരുന്നുകൾ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. ഹൃദയസംബന്ധമായ പ്രശ്നത്തെ ചികിത്സിക്കാൻ ആന്റി കോയാഗുലേഷൻ മരുന്നുകൾ തുടരേണ്ടതുണ്ട്. പ്രായമായ രോഗിയിൽ, കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തിൽ പരിഗണിക്കേണ്ടതാണ്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.