മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം എന്നത് ഏതു സാധാരണക്കാരനെ സംബന്ധിച്ചും നടത്തിയെടുക്കേണ്ട സ്വപ്നമാണ്. എന്നാൽ, മികച്ച സ്കൂളുകൾ ലക്ഷങ്ങൾ ഫീസ് ഈടാക്കുന്നത് ഭൂരിപക്ഷത്തിനു മുന്നിലും പ്രതിബന്ധമാകുന്നു. ഈ സാഹചര്യത്തിൽ ഫീസ് ഇല്ലാതെതന്നെ കുട്ടികളെ നന്നായി പഠിപ്പിക്കുന്ന ഒരു രീതി പരിചയപ്പെട്ടാലോ? മാതാപിതാക്കളെയും പ്രകൃതിയെയും കണ്ടും അറിഞ്ഞും, ചുറ്റുപാടുകളിൽനിന്ന് ഊർജം ഉൾക്കൊണ്ട്, ഇഷ്ട വിഷയങ്ങൾ പഠിക്കുന്ന രീതിയാണു ഹോം സ്കൂളിങ്. ഓൺലൈൻ പഠന സൗകര്യങ്ങളും പാഠപുസ്തകങ്ങളും ലഭ്യമായ ഈ കാലഘട്ടത്തിൽ ഹോം സ്കൂളിങ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടിവരികയാണ്.
എന്തുകൊണ്ട് ഹോം സ്കൂളിങ്?
കോവിഡിനുശേഷം, ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പല വീടുകളിലും മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിരുന്നു. ആദ്യം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അത് സൗകര്യപ്രദമായി തുടങ്ങി. ക്ലാസ് മുറികളിലെ പഠനംകൊണ്ടു മാത്രം മനസ്സിലാക്കാനാകത്തവരെ പഠിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ ട്യൂഷനു വിടണം. സ്കൂളുകളുടെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടാണിതെന്ന് മാതാപിതാക്കൾക്കു പരാതിയുണ്ട്. ഉയർന്ന ഫീസ് കൊടുത്ത ശേഷവും കുട്ടികളെ പഠിപ്പിക്കേണ്ട ഭാരം സ്വയം ഏറ്റെടുക്കേണ്ടി വരുന്നതും ഹോം സ്കൂളിങ് സ്വീകരിക്കാൻ ന്യൂ ജനറേഷൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. ഓരോ കുട്ടിയും വ്യത്യസ്തനാണെങ്കിലും എല്ലാവരെയും ഒരുപോലെ പഠിപ്പിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ പഠനരീതിയാണ് ഇപ്പോഴും നമ്മൾ പിന്തുടരുന്നത്. അതും വ്യത്യസ്തമായി ചിന്തിക്കുന്നവർ ഇതിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാണ്. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികൾ വീട്ടിൽ ഇരുന്നു സ്കൂളിലെപ്പോലെ പഠിക്കുന്നതാണ് ഹോം സ്കൂളിങ്. സിലബസ് ഉള്ളതും ഇല്ലാത്തതുമായ സമ്പ്രദായങ്ങളുണ്ട്. ഇന്ത്യൻ നഗരങ്ങളിൽ, കോവിഡിനെത്തുടർന്നു വരുമാനം കുറഞ്ഞതും വർഷം നല്ലൊരു തുക ഫീസിനത്തിൽ കുറയ്ക്കാനാകുമെന്നതും പല മാതാപിതാക്കളെയും "ഹോം സ്കൂളിങ്ങി' ലേക്കു മാറാൻ പ്രേരിപ്പിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി