![ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും? ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?](https://cdn.magzter.com/1380625328/1722484483/articles/vwZdr56Mc1723193305104/1723193863366.jpg)
ഏറെ ആനുകൂല്യങ്ങളും വമ്പൻ ജനക്ഷേമ പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ, തൊഴിൽ വർധിപ്പിക്കാനും കാർഷികരംഗത്തു മുന്നേറ്റമുണ്ടാക്കാനും ചെറുകിട സംരംഭകരെ സഹായിക്കാനും പദ്ധതികളുണ്ട്. വൻതുക മാറ്റിവച്ചിട്ടുമുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. ഇത് ഉപയോഗപ്പെടുത്തിയാൽ തൊഴിൽ നേടാനും വരുമാനം വർധിപ്പിക്കാനും ഒട്ടേറെ അവസരങ്ങൾ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, കിട്ടുന്നതിൽ മിച്ചം പിടിക്കാനും നിക്ഷേപിച്ച് വരുമാനം നേടാനും ഇടത്തരക്കാരെ നിർബന്ധിതരാക്കുന്ന പഴയ ആദായനികുതി സ്ലാബ് ഒഴിവാക്കാനുള്ള പ്രേരണയാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
അതേ സമയം പരമാവധി ചെലവിടാൻ പ്രേരിപ്പിച്ചുകൊണ്ട് പുതിയ സ്ലാബിന് ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. വിവിധ തരം ആസ്തികളിൽ നിക്ഷേപിച്ചാൽ കിട്ടുന്ന ലാഭത്തിൽനിന്ന് കൂടുതൽ തുക നികുതിയായി സമാഹരിക്കാനുള്ള നീക്കവുമുണ്ട്. ഇതും ഭാവിക്കായി നിക്ഷേപിക്കാനുള്ള സാധാരണക്കാരന്റെ മനോഭാവത്തിനു തടസ്സം സൃഷ്ടിക്കാം. കേന്ദ്രബജറ്റിൽ നിങ്ങളുടെ പോക്കറ്റിനെയും ഭാവിയെയും ബാധിക്കുന്ന വിവിധ നിർദേശങ്ങൾ എന്തെല്ലാം?
ആദായനികുതി മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
മാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി 85,000 രൂപയിൽനിന്ന് 68,750 രൂപയായി കുറയും.
പഴയ ഇൻകംടാക്സ് സ്ലാബിൽ മാറ്റമോ, ഇളവുകളോ ഒന്നും ഇല്ല. എല്ലാം പഴയതു പോലെതന്നെ. എന്നാൽ, പുതിയ സ്ലാബിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിച്ചതിനൊപ്പം സ്ലാബ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽനിന്ന് 75,000 രൂപയാക്കി.
കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് 15,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ 25,000 രൂപയാക്കി വർധിപ്പിച്ചു.
പുതിയ സ്റ്റാബ്
പഴയതും പുതിയതുമായ സ്ലാബുകളിലെ സെസുകളും സർ ചാർജുകളും നിലവിലുള്ളതുപോലെ തുടരും. റിബേറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ പഴയതും പുതിയതുമായ സ്ലാബുകളിലുള്ള റിബേറ്റ് നിലവിലേതുപോലെ തുടരും എന്നു കരുതാം. അതായത്, പുതിയ സ്ലാബിൽ ഏഴു ലക്ഷം രൂപവരെയും പഴയതിൽ അഞ്ചു ലക്ഷം രൂപ വരെയുമുള്ള നികുതിബാധക വരുമാനത്തിന് ടാക്സ് നൽകേണ്ടതില്ല.
ഒരു ലക്ഷം രൂപ ശമ്പളക്കാർക്ക് 16,250 രൂപ ലാഭം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ഗോൾഡ് പോരും ബോണ്ടും ഗോൾഡ് പോരും ബോണ്ടും](https://reseuro.magzter.com/100x125/articles/4585/1980197/dFPtFNt9c1739812160491/1739812742047.jpg)
ഗോൾഡ് പോരും ബോണ്ടും
BALANCE SHEET
![നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല](https://reseuro.magzter.com/100x125/articles/4585/1980197/tb-c3iRj61739813086611/1739813247019.jpg)
നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല
അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളർത്താം എന്നാണ് ചിന്തിക്കേണ്ടത്.
![വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു](https://reseuro.magzter.com/100x125/articles/4585/1980197/8Z5IDPzs31739812930827/1739813082752.jpg)
വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു
മീനായാലും പലോഞ്ഞനം' ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിപ്പോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്.
![ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ](https://reseuro.magzter.com/100x125/articles/4585/1980197/pnVeqMYxx1739813251746/1739813423094.jpg)
ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ
ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു.
![ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ](https://reseuro.magzter.com/100x125/articles/4585/1980197/3Ka4bPaor1739813494442/1739813632651.jpg)
ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ
നിക്ഷേപത്തിലെ റിസ്കും റിട്ടേണും ബാലൻസ് ചെയ്യാൻ മിഡ് ക്യാപ് ഫണ്ടുകളാണ് മികച്ചത്.
![നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ](https://reseuro.magzter.com/100x125/articles/4585/1946459/29lgtVPaf1736598528204/1736598735309.jpg)
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
![കുട്ടിക്ക് വേണോ പാൻ കുട്ടിക്ക് വേണോ പാൻ](https://reseuro.magzter.com/100x125/articles/4585/1946459/CkrmpZ02p1736597026433/1736597164601.jpg)
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
![മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം](https://reseuro.magzter.com/100x125/articles/4585/1946459/UXv7Hd10u1736596844817/1736597010509.jpg)
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
![സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം](https://reseuro.magzter.com/100x125/articles/4585/1946459/BDwD1I5ty1736409807513/1736410267504.jpg)
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
![മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം](https://reseuro.magzter.com/100x125/articles/4585/1946459/_ftMeVrri1736399485932/1736409785258.jpg)
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...