ആധുനിക കവിത്രയത്തിൽ ആശയഗാംഭീര്യത്തോടെ തിളങ്ങിനിന്ന യുഗസ്രഷ്ടാവാണ് കുമാരനാശാൻ. വിപ്ലവത്തിന്റെ ശുക നക്ഷത്രമെന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിശേഷണം അന്വർഥമാക്കുന്നതായിരുന്നു ആശാന്റെ കാവ്യജീവിതം. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാനെ അത്തരമൊരു പദവി നൽകി മദ്രാസ് യൂണിവേഴ്സിറ്റി പിന്നീട് ആദരിച്ചു.
മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കം കുറിച്ച് കുമാരനാശാൻ കാളിയമ്മ-നാരായണൻ ദമ്പതിമാരുടെ മകനായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിൽ, 1873 ഏപ്രിൽ 12-ന് ജനിച്ചു. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്നായിരുന്നു വിദ്യാഭ്യാസമാരംഭിച്ചത്. തുണ്ടത്തിൽ പെരുമാളാശാനായിരുന്നു കുമാരന്റെ പ്രഥമഗുരു. സംസ്കൃതപണ്ഡിതനായ മണമ്പൂർ ഗോവിന്ദനാശാന്റെ വിജ്ഞാനസന്ദായിനി' എന്ന പാഠശാലയിലായിരുന്നു തുടർപഠനം. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്ന കാര്യത്തിൽ കുമാരു അക്കാലത്തു തന്നെ പ്രതിഭ തെളിയിച്ചു.
1891-ൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആധ്യാത്മികതയിലേക്കും സാമുദായിക സേവനത്തിലേക്കും അദ്ദേഹം വഴിമാറി. സംസ്കൃതം, ഇംഗ്ലീഷ് പഠനമുൾപ്പെടെ പലതും ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. ഡോ. പൽപ്പുവിന്റെ കൂടെ ബെംഗളൂരുവിലും കൽക്കത്തയിലും താമസിച്ച് പഠിച്ചു. ശ്രീകൃഷ്ണനും അർജുനനും തമ്മിലുള്ള ബന്ധത്തോടാണ് ആശാനും ഗുരുവും തമ്മിലുള്ള ബന്ധത്തെ ഉള്ളൂർ ഉപമിക്കുന്നത്.
1898-1900 കാലത്തെ ബംഗാൾ വാസമാണ് ആശാന്റെ കാവ്യങ്ങളിലെ പ്രബുദ്ധതയ്ക്കാധാരം. ബംഗാളി സാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടവും രബീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികളും ആശാനിലെ കവിയെ വളർത്തി. ശ്രീനാരായണഗുരുവിന്റെ ആജ്ഞാനുസരണം കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. ഇക്കാലത്ത് അദ്ദേഹം മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും ശിവസ്തോത്രമാല തുടങ്ങിയ കവിതകളും രചിച്ചു. 1903-ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. 1909 മുതൽ പതിമ്മൂന്നു വർഷത്തിലേറെ വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913-ൽ ശ്രീമൂലം പ്രജാ സഭാംഗം. 1918-ൽ കെ. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1920-ൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദമൊഴിഞ്ഞ് നിയമസഭയിൽ അംഗമായി. 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ റെഡീമർ ബോട്ടപകടത്തിൽ അദ്ദേഹം വിടപറഞ്ഞു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും