കുടിപ്പള്ളിക്കൂടത്തിലെ പഠന കാലത്താണ് ടി.കെ. മാധവന്റെ പ്രക്ഷോഭജീവിതത്തിലെ ആദ്യ കനലെരിഞ്ഞത്. സവർണ കുട്ടികളെ വടികൊണ്ടടിച്ചിരുന്ന നരിയിഞ്ചിൽ ആശാൻ കീഴ്ജാതിക്കാരായ വിദ്യാർഥികളെ അടിക്കാൻ മറ്റൊരു സൂത്രമാണ് സ്വീകരിച്ചിരുന്നത്. അവരെ പ്രത്യേക രീതിയിൽ വടികൊണ്ട് എറിഞ്ഞടിക്കുക. തൊട്ട് അശുദ്ധമാകാതിരിക്കാനുള്ള ഒരു മുൻകരുതൽ ഇത് പതിവായപ്പോൾ ആ ബാലൻ ഇപ്രകാരം പറഞ്ഞു: “ആശാന്റെ എഴുത്തങ്ങ് എടുത്തോ, എന്റെ ഓലയിങ്ങ് തന്നേക്ക്...” അത്രയും പറഞ്ഞ് പള്ളിക്കൂടത്തിന്റെ പടിയിറങ്ങി.
1885 സെപ്റ്റംബർ രണ്ടിന് ആലപ്പുഴ ജില്ലയിൽ മാവേലിക്കര കണ്ണമംഗലത്ത് ജനിച്ചു. പിതാവ് ആലുംമൂട്ടിൽ കേശവൻ ചാന്നാർ. അമ്മ കോമലേഴത്ത് ഉമ്മിണിഅമ്മ. അക്കാലത്തെ ഏറെ പ്രശസ്തവും സമ്പന്നവുമായ ഈഴവ കുടുംബാംഗമായിരുന്നുവെങ്കിലും അയിത്തത്തിന്റെ ഹീനമായ വേർതിരിവുകൾ മാധവനും അനുഭവിക്കേണ്ടി വന്നു. വിട്ടുമാറാത്ത കാസരോഗം മൂലം പഠനകാര്യത്തിൽ ഉദ്ദേശിച്ചപോലെ മുന്നോട്ടുപോകാനായില്ല. എങ്കിലും വിജ്ഞാനത്തിന്റെ സമസ്തമേഖലകളിലും അവഗാഹം നേടി. മലയാളത്തിലും ഇംഗ്ലീഷിലും ആകർഷകമായി പ്രസംഗിക്കാനും കഴിവുനേടി.
പഠനകാലത്തുതന്നെ പൊതു പ്രവർത്തനത്തിൽ തത്പരനായ മാധവൻ സഹപാഠികൾക്കൊപ്പം ചേർന്ന് കുന്നുകുഴി പിടാകയോഗം എന്ന സംഘടന രൂപവത്കരിച്ചു. പൗരസമത്വ സ്ഥാപനത്തിനായി 1902-ൽ ഈഴവസമാജം സ്ഥാപിച്ചെങ്കിലും എസ്.എൻ.ഡി.പി. യോഗം രൂപംകൊണ്ടതോടെ സംഘടനയെ അതിൽ ലയിപ്പിച്ചു. 1908-ൽ കയ്യാലയ്ക്കൽ നാരായണിയമ്മയെ വിവാഹം കഴിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ഇതിനകം ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു.
ആലുവ അദ്വൈതാശ്രമത്തിന്റെ നിർമാണത്തിനായുള്ള ധനശേഖരണത്തിന് ഗുരുവിനോടൊപ്പം മാധവനും സഞ്ചരിച്ചു. പൊതുപ്രവർത്തനം ശരിയായി നടത്തുന്നതിന് ഒരു പത്രം ആവശ്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം 1915-ൽ കൊല്ലത്തു നിന്ന് ദേശാഭിമാനി എന്ന പ്രതിവാര പത്രം ആരംഭിച്ചു. തുടക്കത്തിൽ ടി.കെ. നാരായണനായിരുന്നു പത്രാധിപർ. 1917-ൽ മാധവൻ പത്രാധിപത്യം ഏറ്റെടുത്തു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും