ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി ചുമതലയേറ്റത് 24-നാണ്. 2008 മുതൽ ഈ ദിനം ഇന്ത്യയിൽ ദേശീയ ബാലികാദിനമായി വനിത-ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു. പെൺകുട്ടികളു ടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരേ ബോധവത്കരണം നടത്തുന്നതിനുമായാണ് ബാലികാദിനം ആചരിക്കുന്നത്. എല്ലാ പെൺ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ടതും അന്തസ്സുള്ളതുമായ ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.
2023-ലെ ദേശീയ ബാലികാദിനത്തിന്റെ പ്രമേയം Equality for Girls; Breaking Barriers, Building Bridges എന്നതാണ്. വിവേചനം, അക്രമം, വിദ്യാഭ്യാസത്തിനും പ്രവേശനത്തിനുമുള്ള പരിമിതമായ അവസരം എന്നിവയുൾപ്പെടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനും ആ വെല്ലുവിളികളെ പെൺകുട്ടികളെ മറികടക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പ്രമേയം കൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ സ്ഥിതി
ശൈശവ വിവാഹം, ബാലവേല, ലിംഗ അസമത്വം, ശാരീരിക പീഡനം തുടങ്ങിയ ഒരുപാട് ദുരന്തങ്ങളാണ് നമ്മുടെ പെൺകുഞ്ഞുങ്ങൾ അനുഭവി ക്കുന്നത്. 1961-ൽ ഇന്ത്യയിൽ 15 വയസ്സുവരെ പ്രായമുള്ളവരുടെ ജനസംഖ്യ ആകെ ജനസംഖ്യ യുടെ 43 ശതമാനമാണെങ്കിൽ 2021-ൽ അത് 27 ശതമാനമായി കുറഞ്ഞു. മുതിർന്നവരിൽ 1000 പുരുഷന്മാർക്ക് 1020 സ്ത്രീകൾ രാജ്യത്തുള്ളപ്പോൾ ആറ് വയസ്സു വരെയുള്ളവരിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ മാത്രമാണുള്ളത്.
കേരളത്തിന്റെ ആകെ ജനസംഖ്യയിൽ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീ - പുരുഷ അനുപാതം. എന്നാൽ 1000 ആൺകുട്ടികൾക്ക് 974 പെൺകുട്ടികൾ മാത്രമാണ് കേരളത്തിലുള്ളത്. ഉത്തരാഖണ്ഡിൽ 1000 ആൺകുട്ടികൾക്ക് 844 പെൺകുട്ടികൾ മാത്രമേ ജനിക്കുന്നുള്ളൂ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും