1891 മേയ് 23-ന് കൊല്ലം ജില്ലയിലെ മയ്യനാട്ട് തട്ടാന്റെ കിഴക്കേതിൽ വീട്ടിലാണ് സി. കേശവൻ ജനിച്ചത്. നെയ്ത്തുകാരനായ കുഞ്ചൻ പിതാവ്. അമ്മ ചക്കി. സാമൂഹിക പരിഷ്കർത്താവും കേരളകൗമുദി പത്രത്തിന്റെ സ്ഥാപകനുമായ സി.വി.കുഞ്ഞു രാമൻ മാതുലനായിരുന്നു. സ്കൂൾ പഠനത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നു. ഗായകൻ, അഭിനേതാവ് തുടങ്ങിയ നിലകളിൽ പേരെടുത്തുവെങ്കിലും ജാതിയുടെ പേരിലുള്ള അധിക്ഷേപങ്ങൾ അനുഭവിക്കേണ്ടിവന്നു. വിദ്യാർഥിയായിരിക്കെത്തന്നെ ശ്രീനാരായണഗുരു, ഡോ. പൽപ്പു തുടങ്ങിയവരുടെ സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. പഠനശേഷം അധ്യാപകനായും ജോലിചെയ്തു. 1920-ൽ സി.വി.കുഞ്ഞുരാമന്റെ മകൾ വാസന്തിയെ വിവാഹം കഴിച്ചു.
വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർഥം 1922 നവംബർ ഒമ്പതിന് രവീന്ദ്രനാഥ ടാഗോർ തിരുവനന്തപുരത്ത് എത്തി. തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചായി രുന്നു സന്ദർശനം. ടാഗോറിനുള്ള വരവേൽപ്പ് സമ്മേളനത്തിൽ കുമാരനാശാൻ രചിച്ച ദിവ്യകോകിലം എന്ന മംഗളകാവ്യവും ഉള്ളൂർ പരമേശ്വരയ്യർ, മള്ളൂർ ഗോവിന്ദപ്പിള്ള എന്നിവർ രചിച്ച കാവ്യങ്ങളും സി. കേശവൻ വേദിയിൽ ആലപിച്ച് ശ്രദ്ധ നേടി. ഇക്കാലത്താണ് അദ്ദേഹം ശ്രീനാരായണ ഗുരുവിനെ നേരിൽക്കണ്ടത്. ഗുരുവിന്റെ ഉപദേശപ്രകാരം തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. അഭിഭാഷകനായി കൊല്ലത്ത് പ്രാക്ടീസ് ആരംഭിച്ചു. എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തകനുമായി. വൈകാതെ യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവിയിലുമെത്തി.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും