മുൻപെങ്ങുമില്ലാത്തപോലെ മ്യൂച്വൽ ഫണ്ടുകൾ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്റെ കാര്യം പറയുമ്പോൾ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വൽഫണ്ടിന്റെ തകർപ്പൻ പ്രകടനത്തിനു മുന്നിൽ ബാങ്കു നിക്ഷേപം നിഷ്പ്രഭമായി പോവുന്നുവെന്നതും വാസ്തവമാണ്. ബാങ്കുകൾ പഠിച്ചപണി പതിക്കാട്ടും പയറ്റിയിട്ടും ഫിക്സഡ് ഡിപ്പോസിറ്റിനൊന്നും ഇതുപോലെ ആകർഷണീയത കൊണ്ടുവരാനാകുന്നില്ല. അതേസമയം നിക്ഷേപനേട്ടം കൂടുന്നതനുസരിച്ച് മ്യൂച്വൽഫണ്ട് കമ്പനികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്. അതിൽ ഭൂരിഭാഗവും അവരുടെതന്നെ ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നവയും ആയിരുന്നു. ഇപ്പോൾ 45 കമ്പനികളിലേക്ക് ഈ വ്യവസായം വളർന്നിരിക്കുന്നു. ഏറ്റവുമൊടുവിൽ ഹിന്ദുപ്പിന്റെ ഇൻ ഇൻ ബാങ്കിനും മ്യൂച്വൽഫണ്ട് അനുമതി ലഭിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ വൻ ജനസംഖ്യയും രാജ്യത്തിന്റെ വളർച്ചാസാധ്യതയും ഒരുമിച്ചു പരിഗണിക്കുമ്പോൾ കൂടുതൽ കമ്പനികൾ ഈ രംഗത്തേക്കു വരികതന്നെ ചെയ്യും. ഇപ്പോഴുള്ള കമ്പനികളെല്ലാം കൂടി നിലവിൽ 2,500 സ്കീമുകളാണു നടത്തുന്നത്. 2023ൽ 1,500 സ്കീമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഒരു വർഷം തികയും മുൻപുള്ള ഈ വൻവർധന.
ക്വാണ്ട് മ്യുച്വൽഫണ്ട്
2018ൽ എസ്കോർട്ട്സ് മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുത്തു രംഗത്തെത്തിയ ക്വാണ്ട് മ്യുച്വൽഫണ്ടാണ് (Quant MF) പെട്ടെന്നു വൻവളർച്ച നേടിയ ഒരു കമ്പനി. അവരുടെ പല ഫണ്ടുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഗൂഗിൾ ഉൾപ്പെടെയുളള ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പരസ്യം ചെയ്ത് വൻ പ്രശസ്തി കൈവരിച്ചതിനാൽ ഇവിടെ അവരുടെ സ്കീമുകൾ പരാമർശിക്കുന്നില്ല. ഈയിടെ ഫ്രണ്ട് റണ്ണിങ് നടത്തിയതിനു കമ്പനി അന്വേഷണവും നേരിട്ടിരുന്നു (Quantum എന്ന പേരിൽ വേറെ ഒരു മ്യൂച്വൽ ഫണ്ട് കമ്പനിയുമുണ്ട്).
തിരഞ്ഞെടുപ്പ് ദുഷ്കരമാവും വിധം ആരാണ് മുൻപൻ എന്നതരത്തിൽ എല്ലാ വിഭാഗങ്ങളിലും ഹൈ പെർഫോമിങ് ഫണ്ടുകൾ പലതുണ്ട്. ഇതിന്റെയിടയിൽ സമീപകാലത്തു വന്ന ചില കമ്പനികളുടെ ഫണ്ടുകൾ ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് യാഥാർഥ്യമാണ്. ഏതൊക്കെയാണ് മറഞ്ഞു കിടക്കുന്ന ആ കമ്പനികൾ. ഇത്തരം കമ്പനികളുടെ ഫണ്ടുകളുടെ പ്രകടനമെങ്ങനെയാണ് തുടങ്ങിയ കാതങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഫോണിൽ എത്തുന്ന ഒടിപികളിൽ മുതൽ ക്രെഡിറ്റ്കാർഡ് നിയമങ്ങളിൽ വരെ ഡിസംബർ മുതൽ ചില മാറ്റങ്ങൾ
മാലിദ്വീപ് ടൂറിസത്തിന് ചെലവേറും
ജിഡിപിയിൽ നിറംമങ്ങിയിട്ടും നേട്ടം കൈവിടാതെ ഇന്ത്യ
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരും
ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വൻ വളർച്ച
സർക്കാരിന് കിട്ടുന്നത് ഇരട്ടി നികുതി നേട്ടം
അയൽരാജ്യങ്ങളോടും ചൈനയോടും വ്യാപാരയുദ്ധം പ്രഖ്യാപിക്കാൻ ട്രംപ്
ഈ പ്രഖ്യാപനം സാമ്പത്തിക വിപണികളിൽ അലയൊലികൾ സൃഷ്ടിച്ചു
ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു
എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം
ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്കിയേക്കാം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ?
സർവ മേഖലയിലും ഇന്ത്യ കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്
വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്
നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്
അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ്, പാൻ കാർഡ്, റദ്ദാക്കിയ ചെക്ക്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി തുടങ്ങിയ രേഖകൾ എൻആർഐയിൽ നൽകേണ്ടതായുണ്ട്
സ്വർണ്ണവായ്പയിൽ പ്രതിമാസ ഇഎംഐ ഓപ്ഷൻ അനുവദിച്ചേക്കും
സ്വർണ്ണത്തിന്റെ ഈടിൽ മാത്രം ശ്രദ്ധിക്കാതെ കടം വാങ്ങുന്നവരുടെ തിരിച്ചടവ് ശേഷി വിലയിരുത്താനും ആർബിഐ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയ്ക്ക് കേന്ദ്രം
പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.