രാജകീയ പ്രൗഢിയോടെ ഗുരുവായൂർ ക്ഷേത്രോത്സവം
Jyothisharatnam|February 16-29, 2024
ഫെബ്രുവരി 21 ഗുരുവായൂർ കൊടിയേറ്റ് മാർച്ച് 1 ഗുരുവായൂർ ആറാട്ട്
ബാബുരാജ് പൊറത്തിശ്ശേരി 9846025010
രാജകീയ പ്രൗഢിയോടെ ഗുരുവായൂർ ക്ഷേത്രോത്സവം

ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്വനഗരിയിലേക്ക്. പ്രതിവർഷം 4 കോടിയോളം ജനങ്ങൾ ഇവിടേയ്ക്ക് വന്നുപോകുന്നുവെന്നാണ് കണക്ക്. ശബരിമലയിലെ മണ്ഡലകാലം പോലെ ഗുരുവായരിൽ പ്രത്യേക ദർശനകാലമില്ല. ഗുരുവായൂരപ്പന് ഭക്തരെ എപ്പോഴും കണ്ടുകൊണ്ടിരിക്കമെന്നതുകൊണ്ടാകാം ഇവിടെ ഒരു ദർശനകാലം ഇല്ലാതിരുന്നത്.

പുലർച്ചെ നാരായണീയം കേട്ടുണരുന്ന ഗുരുവായൂരപ്പൻ രാത്രി ഉറങ്ങുന്നതിന് കൃഷ്ണനാട്ടത്തിന്റെ കൃഷ്ണഗീതി വി ച്ചുകൊണ്ടാണ്. സൂര്യോദയത്തിന് മുമ്പ് അഞ്ചരയ്ക്ക് കൂത്തമ്പല ത്തിൽ നിന്ന് വേദമന്ത്ര പ്രവാഹം തുടങ്ങും. ആദ്യം ഋഗ്വേദവും പിന്നെ യജുർവേദവും വേദപണ്ഡിതർ ചൊല്ലും. ഒരു ദിവസം പോലും മുടങ്ങാതെ വേദപാരായണം നടക്കുന്നതും ഇവിടെയാണ്. ജപിച്ച് നെയ്യ് ഉപസ്തരിച്ചാണ് ഭഗവാന് നിവേദ്യങ്ങൾ അർപ്പിക്കുക. പുഷ്പാഞ്ജലിയും വേദമന്ത്രങ്ങൾക്കുമാണ് ഗുരുവായൂരിൽ പ്രാധാന്യം കൽപ്പിക്കാറുള്ളത്. 

ഗുരുവായൂർ ക്ഷേത്രദർശനത്തിന് കാലങ്ങളായി ചിട്ടപ്പെട്ടുവന്ന ഒരു ക്രമമുണ്ട്. ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടപ്പുരയിലെ  പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേയ്ക്ക് പോകുന്നത്. നാലമ്പലത്തിലേക്ക് എത്താൻ ഓവറുണ്ട്. നാലമ്പലത്തിന്റെ കവാടം കയറുമ്പോൾ തന്നെ എത്തിനോക്കിയാൽ ഭഗവാനെ കൺനിറയെ കാണാം.

സോപാനപ്പടിയിൽ തൊഴുത് കാണിയ്ക്ക വെച്ച് വേഗം നീങ്ങണം. തൊട്ടുതെക്കുഭാഗത്ത് ഗണപതിയുണ്ട്. കുമ്പിട്ടുവണങ്ങിയശേഷം എതിർവശത്തുള്ള സരസ്വതിദേവിയേയും തൊഴാം. പ്രദക്ഷിണവഴിയുടെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയേയും കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് പിന്നിലായി ചൈതന്യം തുളുമ്പുന്ന ഗണപതി ക്ഷേത്രമുണ്ട്.

ഇനി ഉത്സവവിശേഷങ്ങളിലേക്ക് നീങ്ങാം. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം പോലെ എന്ന് പറയുവാൻ ഗുരുവായൂർ ഉത്സവം മാത്രമേയുള്ളൂ. ഉത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്തോ അതെല്ലാം ആ മതിൽക്കകത്തും പുറത്തും എല്ലാ ദിവസവും ഭക്തന്മാർക്ക് അനുഭവവേദ്യമാകുന്നില്ലേ? അനുനിമിഷമെന്നോണം വർദ്ധിക്കുന്ന ഭക്തജനപ്പെരുപ്പവും പല പേരിലുള്ള ആഘോഷങ്ങളും ഭഗവാന്റെ അപാരമായ കാരുണ്യത്തിന്റെ വലിപ്പവും വ്യക്തമാക്കുന്നത് അവിടെ എല്ലാദിവസവും ഉത്സവം അരങ്ങേറുന്നു എന്നല്ലെ?

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView all
നന്തിയുടെ പ്രാധാന്യം എന്ത്?
Jyothisharatnam

നന്തിയുടെ പ്രാധാന്യം എന്ത്?

എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

time-read
1 min  |
February 16-28, 2025
ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
Jyothisharatnam

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും

ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

time-read
2 mins  |
February 16-28, 2025
ലേഡീസ് ഒൺലി
Jyothisharatnam

ലേഡീസ് ഒൺലി

കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

time-read
1 min  |
February 16-28, 2025
പാപവിമോചനമേകുന്ന പുണ്യനാമം
Jyothisharatnam

പാപവിമോചനമേകുന്ന പുണ്യനാമം

ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

time-read
1 min  |
February 16-28, 2025
ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
Jyothisharatnam

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...

മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

time-read
2 mins  |
February 16-28, 2025
ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
Jyothisharatnam

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ

ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

time-read
3 mins  |
February 16-28, 2025
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 mins  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
Jyothisharatnam

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും

അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

time-read
1 min  |
January 16-31, 2025
പഠനമുറിയുടെ സ്ഥാന നിർണ്ണയം
Jyothisharatnam

പഠനമുറിയുടെ സ്ഥാന നിർണ്ണയം

വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

time-read
1 min  |
January 16-31, 2025