![ഉത്സവമില്ലാത്ത ദേവന്റെ പൂരം ഉത്സവമില്ലാത്ത ദേവന്റെ പൂരം](https://cdn.magzter.com/1346914355/1713157278/articles/Kwu3uhCXy1713446994080/1713447424313.jpg)
ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥൻ. എങ്കിലും ലോകഭൂപടത്തിൽ സ്ഥാനം പിടിച്ച് തൃശൂർ പൂരമെന്ന ദേവസംഗമം വടക്കുംനാഥന്റെ മഹനീയ സാന്നിദ്ധ്യത്തിലാണ് നടത്തപ്പെടുന്നത്. പക്ഷേ തൃശ്ശിവ പേരൂരിന്റെ നാഥനായ വടക്കുംനാഥന്റെ ശ്രീകോവിൽ പതിവുപോലെ അടഞ്ഞുകിടക്കും. പൂരം വന്നാലും വടക്കുംനാഥന് പ്രത്യേക ഒരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല. പതിവിന് വിപരീതമായി പൂരക്കാർക്കും വന്നുപോകാൻ ഗോപുരവാതിലുകൾ തുറന്നിടുമെന്നു മാത്രം. പൂരം നാളിൽ കൈലാസനാഥനെ കണ്ടുവന്നിക്കാൻ ചുറ്റുവട്ടത്തുനിന്നും ദേവീദേവന്മാർ എഴുന്നള്ളിയെത്തും. അതിൽ പ്രധാനം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾക്കാണ്.
തച്ചുശാസ്ത്ര കുലപതി പെരുന്തച്ചൻ നിർമ്മിച്ച ചെമ്പോലമേഞ്ഞ താഴികക്കുടം ചൂടിയ മനോഹരമായ കൂത്തമ്പലം ശ്രീ വടക്കുംനാഥന്റേതായിട്ടുണ്ട്. അതിമനോഹരമായി പണിത 58 തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കൂത്തമ്പലത്തിനുള്ളിലെ കൂത്തുമണ്ഡപം 12 തൂണുകളിലാണ് നിലകൊള്ളുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം പുരാതനഗ്രന്ഥങ്ങളിൽ തെങ്കൈലാസം, ഋഷഭീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളിൽ അറിയപ്പെടുന്നു.
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരൻ, വേദവ്യാസ ശില, ഹനുമാൻ തറയിലെ മൃതസഞ്ജീവനി, അർജ്ജുനന്റെ വിൽ കുഴി, ഗോശാല കൃഷ്ണൻ, വൃഷഭൻ, നന്തികേശൻ, നൃത്തനാഥൻ, വാസുകീശയനൻ, പരശുരാമൻ, അയ്യപ്പൻ, ശംഖ് ചക്രങ്ങൾ, ആദിശങ്കരാചാര്യ സ്വാമികളുടെ സമാധിസ്മാരകം, നാഗദൈവ ങ്ങൾ, വേട്ടക്കരൻ എന്നീ കൽപ്പിത സ്ഥാനദർശനം കൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീവടക്കുംനാഥ ദർശനത്തിലൂടെ വളരെയധികം ഊർജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.
പടിഞ്ഞാറ് ദർശനമായിട്ടുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വലിയ നാലമ്പലത്തിന് വെളിയിൽ ശങ്കരനാരായണന്റേയും ശ്രീരാമന്റെയും നടുക്ക് നേരെ മൂന്ന് വലിയ ബലിക്കല്ലുകൾ കാണാമെങ്കിലും ഇവിടെ ഉത്സവബലിയും ശീവേലിയും കൊടിമരങ്ങളും കൊടിയേറ്റ് ഉത്സവങ്ങളുമില്ല. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഋഷീശ്വരന്മാർ പൂജ നടത്തിയിരുന്ന ക്ഷേത്രത്തിൽ കലികാലത്തേക്കുള്ള പൂജാച്ചടങ്ങുകളും കൂടി അവർ നടത്തിയിട്ടുള്ളതിനാലാണ് ഉത്സവാഘോഷങ്ങൾ നടത്താറില്ലെന്നതെന്ന് ഐതിഹ്യം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം](https://reseuro.magzter.com/100x125/articles/1348/1962281/-yTcncgQK1737613451311/1737614481494.jpg)
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും
![മൃത്യുചിഹ്നങ്ങൾ മൃത്യുചിഹ്നങ്ങൾ](https://reseuro.magzter.com/100x125/articles/1348/1962281/8lufZoP931737564006709/1737564295373.jpg)
മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.
![അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും](https://reseuro.magzter.com/100x125/articles/1348/1962281/n5bsvbfu41737564597101/1737564789849.jpg)
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം
![പഠനമുറിയുടെ സ്ഥാന നിർണ്ണയം പഠനമുറിയുടെ സ്ഥാന നിർണ്ണയം](https://reseuro.magzter.com/100x125/articles/1348/1962281/H6s2WEOAs1737564331589/1737564551478.jpg)
പഠനമുറിയുടെ സ്ഥാന നിർണ്ണയം
വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.
![അമ്മയ്ക്ക് മക്കളുടെ താലപ്പൊലി അമ്മയ്ക്ക് മക്കളുടെ താലപ്പൊലി](https://reseuro.magzter.com/100x125/articles/1348/1962281/0j9b2a0Wv1737478512191/1737479279101.jpg)
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
![പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം](https://reseuro.magzter.com/100x125/articles/1348/1962281/rxDcVXSZU1737478163807/1737478441173.jpg)
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
![എന്താണ് ശത്രുസംഹാരം...? എന്താണ് ശത്രുസംഹാരം...?](https://reseuro.magzter.com/100x125/articles/1348/1962281/cyVeSNorl1737479331574/1737479679823.jpg)
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
![കന്നിമൂല വാസ്തു കന്നിമൂല വാസ്തു](https://reseuro.magzter.com/100x125/articles/1348/1945270/w-ASdK3un1736850941804/1736851143461.jpg)
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
![വിഗ്രഹങ്ങളും സവിശേഷതകളും വിഗ്രഹങ്ങളും സവിശേഷതകളും](https://reseuro.magzter.com/100x125/articles/1348/1945270/FzXcya-041736850784932/1736850921077.jpg)
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
![കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ](https://reseuro.magzter.com/100x125/articles/1348/1945270/SD6Q2VdcB1736850324443/1736850781599.jpg)
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.