കാകതീയ രാജവംശം-പഴയ നാട്ടുരാജ്യങ്ങളുടെയിടയിൽ എന്നും തെളിമയോടെ നിൽക്കുന്ന പേരാണിത്. 1083 മുതൽ 1323 വരെ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ കാകതീയ രാജവംശത്തിന്റെ കീഴിലായിരുന്നു. ഒരുഗല്ല എന്ന സ്ഥലം അവരുടെ തലസ്ഥാനമായി തിരഞ്ഞെടു ക്കുകയും ചെയ്തു. അവിടെ വലിയൊരു കോട്ട പണിതു. അതിനുള്ളിൽ മനോഹരമായ നഗരവും. പിന്നീട് നിരന്തരമായ ആക്രമണത്തിൽ നഗരവും കോട്ടയുമെല്ലാം തകർന്നു. പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇന്നുള്ളൂ. വാറങ്കൽ കോട്ട എന്നാണിപ്പോഴത് അറിയപ്പെടുന്നത്. വാറങ്കലിനും ഹനം കൊണ്ടയ്ക്കുമിടയിലായി 19 കിലോമീറ്ററോളം ദൂരത്തിലാണ് അതിന്റെ ശേഷിപ്പുകൾ കിടക്കുന്നത്.
കോട്ടയുടെ ഹൃദയഭാഗത്തേക്കാണിപ്പോൾ പോവുന്നത്. അങ്ങോട്ടടുക്കുംതോറും മറ്റൊരു മുഖമാണ് വാറങ്കലിന്. നോക്കെത്താദൂരത്തോളം പാടങ്ങൾ മാത്രം. അതിനിടയിൽ അവിടവിടെയായി കോട്ടയുടെ ചെറിയ അവശിഷ്ടങ്ങൾ. നഗരത്തിന്റെ പകിട്ടുകളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രദേശം. ഇതെല്ലാം പിന്നിട്ടെത്തിയത് ഒരു ചെറിയ ടൗണിൽ. രണ്ടോ മൂന്നോ ഓട്ടോറിക്ഷകളും ചെറിയ പെട്ടിക്കടകളുമാണ് ആകെയുള്ള ആഡംബരം. വഴിയരികിലായി ചുട്ട ചോളം വിൽക്കുന്ന രണ്ടുമൂന്ന് സ്ത്രീകൾ. അധികം ആളും ബഹളവുമില്ല. വിനോദസഞ്ചാരകേ ന്ദ്രമെന്നതിലുപരി ഒരു നാടിന്റെ ഹൃദയമിടിപ്പുകൾ പേറുന്ന ഇടമാണിത്.
ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. വിശാലമായ കോട്ടവളപ്പിലേക്ക് കടക്കുമ്പോൾ കാണുന്നത് കൊത്തുപണികളുള്ള കവാടങ്ങളാണ്. നാലതിരുകളിലുമുള്ള കൂറ്റൻ കവാടങ്ങൾ. മുപ്പതടിയോളം ഉയരമുണ്ടതിന്. പഴയ കോട്ടയ്ക്കുള്ളിലെ സ്വയംഭൂക്ഷേത്രത്തിന്റെ കവാടങ്ങളായിരുന്നു അവ. വളരെ സൂക്ഷ്മമായ കുറേ കൊത്തുപണികൾ ചെയ്തിരിക്കുന്നു. ഈയൊരു കവാടത്തിനു പിറകിൽ പോലും എത്ര നാളത്തെ അധ്വാനമുണ്ടായിരുന്നിരിക്കും? ഇതിൽ ഏറ്റവും വലുപ്പമുള്ള കവാടം, ഇപ്പോൾ തെലങ്കാന സർക്കാരിന്റെ ഔദ്യോഗികചിഹ്നത്തിന്റെ ഭാഗമാണ്. ഉള്ളിലേക്ക് പോവുന്തോറും കരിങ്കല്ലിന്റെ കഷണങ്ങൾ വീണുകിടക്കുന്നത് കാണാം. അടുത്തുചെന്ന് നോക്കി. മനോഹരമായ ശില്പങ്ങളാണ് അതെല്ലാം. നർത്തകിമാരെയും മൃഗങ്ങളെയും ആകൃതിയൊത്ത് കൊത്തിവെച്ചിരിക്കുന്നു. ഇങ്ങനെ എത്രയോ ശില്പങ്ങൾ നിലംപൊത്തിക്കിടക്കുന്നു.
അല്പം ചരിത്രം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി