പാതിരാസൂര്യന്റെ നാടായ നോർവേയിലേക്ക് യാത്രയ്ക്കൊരുങ്ങുമ്പോൾ ആവേശ ഭരിതനായിരുന്നു ഞാൻ. മാനവവികസ നസൂചികകളിൽ ഒന്നാമതുള്ള, ഏറ്റവും സന്തുഷ്ടരായ ജനങ്ങളിൽ ലോകത്തിൽ രണ്ടാമതുള്ള, സർവോപരി യുനെസ്കോയുടെ പൈതൃകങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യത്തേക്കാണ് പോകുന്നത്, എങ്ങനെ സന്തോഷിക്കാതിരിക്കും! പക്ഷേ, യാത്രാപരിപാടിയിൽ മൂന്ന് ദിവസത്തെ താമസം ആടുവളർത്തൽ കേന്ദ്രത്തിലാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം അമ്പരപ്പിലേക്ക് മാറി.
നോർവേയിലെ ഉൾപ്രദേശത്തെ ചെറിയ ഗ്രാമത്തിലായിരുന്നു ആ ആടുവളർത്തൽ കേന്ദ്രം. അവിടെ എന്ത് കാണാനാണ്? ചരിത്രപ്രാധാന്യമുള്ള ഭൂഭാഗങ്ങളും നഗരങ്ങളും വിട്ട് എന്തിനൊരു ഗ്രാമത്തിൽ പോകുന്നു? കൻഡാൽ എന്ന, 87 പേർ മാത്രം താമസിക്കുന്ന ഗ്രാമത്തിലെത്തിയപ്പോൾ, അവിടെയുള്ള കാഴ്ചകൾ കണ്ടപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി.
കടലിടുക്കുകളിലൂടെ
നോർവേയിലെ തലസ്ഥാനനഗരമായ ഓസ്ലോ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമാണ് ബെർഗൻ: ലോകപൈതൃകപ്പട്ടികയിലുള്ള നഗരം. പർവതങ്ങളും കടലിടുക്കുകളും അതിരിടുന്ന, ഏകദേശം മൂന്ന് ലക്ഷം ജനസംഖ്യയുള്ള നഗരം. അവിടെനിന്ന് 236 കിലോമീറ്റർ ദൂരെയാണ് ഗ്ലോപ്പൻ മുനിസിപ്പാലിറ്റി. ബെർഗനിൽ നിന്ന് നാലരമണിക്കൂർ കാറിൽ സഞ്ചരിച്ചാൽ ഗ്ലോപെനിലെത്താം.
ഏതാണ്ട് പാതിവഴിയിൽ അഞ്ച് കിലോമീറ്റർ വീതിയുള്ള ഒരു വലിയ കടവുണ്ട്. ഒപ്പഡൽ -ലാവിക് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്. ഇരുപത് മിനിറ്റ് വേണം ഒരു വലിയ യന്തച്ചങ്ങാടത്തിൽ കടലിടുക്കുകളെ ബന്ധിപ്പിക്കുന്ന കടവ് കടക്കാൻ. ഒരു കാറിന്റെ കടത്തു കൂലി ഏകദേശം 350 രൂപയാണ്. കാർ യാത്രയിലുടനീളം കടലിടുക്കുകളെ തൊട്ടുകൊണ്ട് സഞ്ചരിച്ചു.
കുത്തനെയുള്ള പർവതനിരകൾക്കിടയിൽ നീലയും മരതകവർണവുമുള്ള വെള്ളം. കരയിൽ കൊച്ചു നഗരങ്ങളും ഗ്രാമങ്ങളും. ഏതാണ്ട് കുത്തനെയുള്ള പർവതശിഖരങ്ങൾക്കിടയിൽ ആയിരത്തൊരുനൂറിലേറെ കടലിടുക്കുകളാണ് (Fjord) നോർവേയിലുള്ളത്. അതിൽ പത്തെണ്ണത്തിലാണ് പ്രധാനമായും സഞ്ചാരികളെയും കൊണ്ട് കപ്പലുകൾ വിനോദയാത്ര നടത്തുന്നത്. ഞങ്ങൾ യാത്ര ചെയ്തിരുന്നത് മിർഡാലിൽനിന്ന് ബെർഗൻ വരെ ഏറ്റവും നീളവും ആഴവുമുള്ള സോൺഫോയ്ഡ് കടലിടുക്കിൽ കൂടിയായിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി