സുഖമുള്ള തണുപ്പിനൊപ്പം അഴുക്കും കൂടി വീട്ടിലേക്കെത്തുന്ന സമയമാണ് മഴക്കാലം. ചുവരിലും തറയിലും വീട്ടുപകരണങ്ങളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ അഴുക്കുകൾ, അധികം കൈയെത്താത്ത മൂലകളിൽ വേനൽ ബാക്കിവെച്ച് പൊടി എന്നിവയൊക്കെ മഴക്കാലത്ത് ഈർപ്പം പറ്റി വലിയ ശല്യക്കാരാകാറാണ് പതിവ്. അവിടെ പൂപ്പലും ഫംഗസും വളരും. വീടു തന്നെ സൂക്ഷ്മജീവികളുടെ വളർത്തുകേന്ദ്രങ്ങളാവുമെന്നർഥം. തുമ്മലും ജലദോഷവും മറ്റ് അണുബാധകളുമൊക്കെ പിന്നാലെയെത്തുകയും ചെയ്യും. വില കൂടിയ നമ്മുടെ വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം പൂപ്പലും നനവും കാരണം കേടുവരാനും സാധ്യതയേറെ.. മഴക്കാലത്ത് വീട്ടകം സുരക്ഷിതമാക്കാൻ ചില പൊടിക്കൈകളിതാ..
കാർപ്പറ്റ്
വീട്ടിനുള്ളിലേക്കെത്താതെ അഴുക്കിനെ ചെറുത്ത് സ്വയം ഏറ്റുവാങ്ങുന്നവരാണ് ഉമ്മറത്തും പിറകിലെ വാതിൽപ്പടിയിലുമിടുന്ന ചവിട്ടികൾ. അതുകൊണ്ട് അവ അപ്പപ്പോൾ തന്നെ സോപ്പുപയോഗിച്ച് വൃത്തിയാക്കുക തന്നെ വേണം. ചെളിപിടിച്ച ചവിട്ടികളിൽ പെട്ടെന്ന് പൂപ്പൽ വരാനും ദുർഗന്ധം വമിക്കാനുമിടയുണ്ട്.
അതുവഴി രോഗാണുക്കൾ വീടിനുള്ളിലേക്കെത്താനും. നനഞ്ഞ ചവിട്ടികൾ പെട്ടെന്ന് തന്നെ മാറ്റിയിടുകയോ ഉണക്കിയെടുക്കുകയോ വേണം. എളുപ്പം ഉണങ്ങാത്തതും ചെളിപിടിക്കുന്നതുമായ തുണിയുടെയും ജൂട്ടിന്റെയും ചവിട്ടികൾ മഴക്കാലത്ത് ഒഴിവാക്കാം. പകരം പ്ലാസ്റ്റിക്, റബർ കാർപ്പറ്റുകളുപയോഗിക്കാം. പെട്ടെന്ന് വൃത്തിയാക്കാനും ഉണങ്ങാനും ഇതാണു നല്ലത്. മുഷിയാനിടയുള്ളതിനാൽ വിലകൂടിയ കാർപറ്റുകൾ മഴക്കാലത്ത് ഒഴിവാക്കാം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw